8 മണിക്കൂർ ഉറങ്ങിയിട്ടും രാവിലെ കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഈ 4 പോഷകങ്ങളുടെ കുറവാകാം

Published : Aug 02, 2026, 12:36 PM IST
sleep

Synopsis

ക്ഷീണം, ഉച്ചയ്ക്ക് ശേഷമുള്ള മന്ദത എന്നിവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകൾ ലഭിക്കാത്തതിന്റെ സൂചനയാണ്.

രാത്രിയിൽ എട്ടു മണിക്കൂർ കൃത്യമായി ഉറങ്ങിയിട്ടും രാവിലെ ഉണരുമ്പോൾ കടുത്ത ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാറുണ്ടോ. ഇതിന് കാരണം ഉറക്കത്തിന്റെ പ്രശ്നം മാത്രമല്ല, ശരീരത്തിലെ പോഷകങ്ങളുടെ കുറവുമാകാം. ക്ഷീണം, ഉച്ചയ്ക്ക് ശേഷമുള്ള മന്ദത എന്നിവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകൾ ലഭിക്കാത്തതിന്റെ സൂചനയാണ്. ശരീരത്തിലെ ഊർജ്ജോത്പാദനത്തിനും ഉന്മേഷത്തിനും അത്യാവശ്യമായി വേണ്ട 4 പ്രധാന പോഷകങ്ങൾ ഇവയാണ്.

1. ബി വിറ്റാമിനുകൾ

നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളെയും കൊഴുപ്പിനെയും ശരീരത്തിന് ആവശ്യമായ ഊർജ്ജമാക്കി മാറ്റുന്ന ഒന്നാണ് ബി വിറ്റാമിനുകൾ. ഇവയുടെ കുറവ് കടുത്ത ക്ഷീണത്തിന് കാരണമാകുന്നു. തൈര്, പശുവിൻ പാൽ, പനീർ, നിലക്കടല എന്നിവയിൽ ധാരാളം ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.

2. പ്രോട്ടീൻ

പ്രോട്ടീന്റെ കുറവ് പേശികളുടെ ബലഹീനതയ്ക്കും ശാരീരിക മന്ദതയ്ക്കും ഇടയാക്കും. കൂടാതെ, ഇടയ്ക്കിടെ മധുരം കഴിക്കാനുള്ള ആഗ്രഹത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നതിനും ഇത് കാരണമാകുന്നു. മുളപ്പിച്ച ചെറുപയർ, ധാന്യങ്ങൾ, വറുത്ത കടല എന്നിവയിൽ ധാരാളം പ്രോട്ടീനുണ്ട്.

3. ഇലക്ട്രോലൈറ്റുകൾ

ശരീരകോശങ്ങളിലെ ദ്രാവകങ്ങളുടെ അളവും ഇലക്ട്രിക്കൽ സിഗ്നലുകളും സന്തുലിതമായി നിലനിർത്താൻ ഇലക്ട്രോലൈറ്റുകൾ ആവശ്യമാണ്. കോശങ്ങളിലെ നിർജലീകരണമാണ് പലപ്പോഴും തലച്ചോറിന്റെ മന്ദതയ്ക്കും ക്ഷീണത്തിനും കാരണം. പൊട്ടാസ്യം, സോഡിയം എന്നിവ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. കരിക്ക്, നേന്ത്രപ്പഴം, തണ്ണിമത്തൻ, നാരങ്ങാവെള്ളം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

4. മഗ്നീഷ്യം

പേശികളുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും നാഡീവ്യൂഹങ്ങളെ ശാന്തമാക്കി ആഴത്തിലുള്ള സുഖകരമായ ഉറക്കം നൽകാനും മഗ്നീഷ്യം സഹായിക്കുന്നു. രാത്രിയിൽ പേശികളുടെ വീണ്ടെടുപ്പിനും ഇത് ആവശ്യമാണ്. മത്തങ്ങ വിത്ത്, ചീരm ബദാം, അണ്ടിപ്പരിപ്പ് എന്നിവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

5. ശ്രദ്ധിക്കേണ്ടത്

തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ ദൈർഘ്യം മാത്രം നോക്കാതെ ഭക്ഷണത്തിൽ ഈ പോഷകങ്ങൾ കൃത്യമായി അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ
മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറവാണോ? ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും; പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ