വെറും വയറ്റിൽ ചൂട് വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയുമോ?

Published : Jun 25, 2026, 06:10 PM IST
hot water

Synopsis

ചൂടുവെള്ളം ദഹനപ്രക്രിയയെ നിർബന്ധപൂർവ്വം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്, പകരം അത് ദഹനത്തിന് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുന്നു.

ദിവസവും രാവിലെ ഉറക്കം എഴുന്നേറ്റാൽ ഉടൻ മിക്ക ആളുകളും കുടിക്കുന്നത് ചൂടുള്ള കാപ്പിയും ചായയുമൊക്കെ ആയിരിക്കും. എന്നാൽ ഇത് മാത്രമല്ല വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ചൂടുവെള്ളം കുടിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാകുന്നത് എന്തുകൊണ്ട്? 

ചൂടുവെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ചൂടുവെള്ളം ദഹനപ്രക്രിയയെ നിർബന്ധപൂർവ്വം വേഗത്തിലാക്കുകയല്ല ചെയ്യുന്നത്, പകരം അത് ദഹനത്തിന് അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കുന്നു. ഇത് പ്രധാനമായും പല രീതികളിലാണ് സംഭവിക്കുന്നത്. ആദ്യമായി ഇത് തെർമൽ റിലാക്സേഷൻ നൽകാൻ സഹായിക്കുന്നു. അതായത് ഇത് ദഹനനാളിയിലെ പേശികളെ കണ്ടെത്തി ശാന്തമാക്കും. ഇതിലൂടെ ആഹാരപദാർത്ഥങ്ങൾക്ക് തടസ്സമില്ലാതെ മുന്നോട്ട് നീങ്ങാൻ സാധിക്കും. രണ്ടാമതായി, വെള്ളം വയറിനെ ഉത്തേജിപ്പിക്കുകയും അതുവഴി കുടലിന്റെ ചലനങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു. അതിനൊപ്പം തന്നെ ചൂടുവെള്ളം ദഹനപ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുന്നു. പെട്ടെന്ന് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നവർക്ക് ഐസ് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകാനിടയുള്ള വയറുവേദനയോ ഗ്യാസ് നിറയുന്ന അവസ്ഥയോ ഉണ്ടാക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ ചൂടുവെള്ളത്തിന് സാധിക്കും.

ചൂടുവെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

ചൂടുവെള്ളം കുടിക്കുന്ന സമയമാണ് ഏറ്റവും പ്രധാനം. രാവിലെയാണ് ഇതിന് ഏറ്റവും അനുയോജ്യമായ സമയം. ദിവസത്തിന്റെ തുടക്കത്തിൽ നമ്മുടെ വൻകുടൽ സ്വാഭാവികമായും കൂടുതൽ സജീവമായിരിക്കും. കൂടാതെ ഉണരുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കുന്നതിനാൽ അത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുന്നു. ദിവസത്തിന്റെ ബാക്കി സമയങ്ങളിൽ കുടിക്കുന്നതും നല്ലതാണെങ്കിലും, രാവിലെ കുടിക്കുന്ന അത്രയും ഫലം ലഭിക്കില്ല. ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. അതുപോലെ ഇഞ്ചി ചേർക്കുന്നത് ഓക്കാനം കുറയ്ക്കാനും വയർ എളുപ്പത്തിൽ ശുദ്ധിയാകാനും നല്ലതാണ്. എന്നാൽ ചൂടുവെള്ളത്തിൽ പ്രകൃതിദത്തമല്ലാത്ത മറ്റ് പൊടികൾ ചേർക്കുന്നതും, ആപ്പിൾ സിഡെർ വിനാഗിരി പോലുള്ളവ അമിതമായി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ ചർമ്മം തിളക്കമുള്ളതാക്കും
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ ? എങ്കിൽ നിങ്ങളെ പിടിപെടാവുന്ന ആറ് ആരോ​ഗ്യപ്രശ്നങ്ങൾ