ധാന്യങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയുമോ?

Published : Sep 17, 2026, 02:01 PM IST
whole grains

Synopsis

മുഴുവൻ ധാന്യങ്ങൾ (whole grains) തന്മാത്രാതലത്തിൽ ഹൃദയ-രക്തക്കുഴൽ സംബന്ധമായതും മെറ്റബോളിക് ആയതുമായ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും, പ്രകടമായ മാറ്റമുണ്ടാക്കാൻ എത്ര അളവിൽ അവ കഴിക്കണമെന്നും മനസ്സിലാക്കുന്നതിനായി ഗവേഷകർ നടത്തിയ പുതിയൊരു വിശകലനത്തിൽ നിരവധി പഠനങ്ങൾ പരിശോധിച്ചു.

ധാന്യങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം. കൂടാതെ, അവ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.

മുഴുവൻ ധാന്യങ്ങൾ (whole grains) തന്മാത്രാതലത്തിൽ ഹൃദയ-രക്തക്കുഴൽ സംബന്ധമായതും മെറ്റബോളിക് ആയതുമായ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും, പ്രകടമായ മാറ്റമുണ്ടാക്കാൻ എത്ര അളവിൽ അവ കഴിക്കണമെന്നും മനസ്സിലാക്കുന്നതിനായി ഗവേഷകർ നടത്തിയ പുതിയൊരു വിശകലനത്തിൽ നിരവധി പഠനങ്ങൾ പരിശോധിച്ചു.

പ്രതിദിനം ഏകദേശം 90 ഗ്രാം കഴിക്കുമ്പോൾ തന്നെ ഇതിന്റെ ഗുണങ്ങൾ കണ്ടുതുടങ്ങുന്നു എന്നാണ്. ഇത് ഏകദേശം രണ്ട് സ്ലൈസ് ഹോൾ വീറ്റ് ബ്രെഡും ഒരു ബൗൾ ഓട്‌മീലും കഴിക്കുന്നതിന് തുല്യമായ അളവാണ്. പ്രതിദിനം നാല് മുതൽ ആറ് വരെ സെർവിംഗ്സ് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നും പഠനം വ്യക്തമാക്കുന്നു. യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

രണ്ടാഴ്ച മുതൽ രണ്ട് വർഷം വരെയുള്ള നിശ്ചിത കാലയളവിൽ മൂന്ന് മുതൽ ആറ് വരെ തവണ 'മുഴുവൻ ധാന്യങ്ങൾ' (whole grains) ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ, ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ട ആരോഗ്യ സൂചകങ്ങളിൽ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകർ കണ്ടെത്തി.

ഓട്‌സ്, ബ്രൗൺ റൈസ്, ഹോൾ വീറ്റ് ബ്രെഡ് തുടങ്ങിയവയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുഴുവൻ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന ഒരൊറ്റ മാറ്റം കൊണ്ട് മാത്രം ഹൃദ്രോഗം തടയാനാവില്ലെന്ന് മസാച്യുസെറ്റ്‌സിലെ മെഡ്‌ഫോർഡിലുള്ള ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫ്രീഡ്‌മാൻ സ്‌കൂൾ ഓഫ് ന്യൂട്രീഷൻ സയൻസ് ആൻഡ് പോളിസിയിലെ പ്രൊഫസറായ ആലീസ് ലിക്‌റ്റൻസ്റ്റീൻ സിഎൻഎന്നിനോട് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ
World Patient Safety Day 2026 : ലോക രോഗി സുരക്ഷാ ദിനം 2026 : രോ​ഗികൾക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കാം