അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു

Published : Feb 10, 2026, 11:33 AM IST
Dr. Baiju Senadhipan

Synopsis

അന്നനാളത്തിലെ തടസ്സം നീക്കുന്നതിനുള്ള ലാപ്രോസ്കോപ്പിക് കോളോപ്ലാസ്റ്റി ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി ചെയ്തത് ഇദ്ദേഹമാണ്. dr baiju senadhipan elected as the new president of the Association of Surgical Gastroenterologists of Kerala

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രൊഫ. ബൈജു സേനാധിപനെ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. 

സംസ്ഥാനത്തെ ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ശസ്ത്രക്രിയാ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വൈദഗ്ധ്യവും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.

ഉദരസംബന്ധമായ അർബുദങ്ങൾക്കുള്ള കീഹോൾ ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. ബൈജു സേനാധിപൻ. അന്നനാളം, ആമാശയം, കരൾ, പാൻക്രിയാസ്, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസർ ചികിത്സയിൽ കാൽ നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള അദ്ദേഹം സങ്കീർണ്ണമായ പതിനായിരത്തിലധികം കീഹോൾ ക്യാൻസർ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

അന്നനാളത്തിലെ തടസ്സം നീക്കുന്നതിനുള്ള ലാപ്രോസ്കോപ്പിക് കോളോപ്ലാസ്റ്റി ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി ചെയ്തത് ഇദ്ദേഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ പരിശീലനം നൽകുന്ന അധ്യാപകൻ കൂടിയായ അദ്ദേഹം, നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ശസ്ത്രക്രിയാ രംഗത്തെ മികവിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. 'സ്നേഹാർദ്രം' എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പാക്കുന്നു. അദ്ദേഹത്തിന്റെ നേതൃപാടവവും അനുഭവസമ്പത്തും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് വാർഷിക സമ്മേളനം വിലയിരുത്തി.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ​ഭക്ഷണങ്ങൾ
Health Tips : മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ