
തെരുവുനായ ആക്രമണം ഇന്ന് വർധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള വാര്‍ത്തകള്‍ നാം ദിവസവും കാണുന്നുമുണ്ട്. പട്ടി കടിച്ചാല്‍ ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങള്‍. പേ വിഷ ബാധയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്ത് തീർക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ ) നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്.
എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും ഡോ. സുല്‍ഫി നൂഹു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം. ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം. വാക്സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ കുറിപ്പ് വായിക്കാം...
പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങൾ പറയുന്നു. പേ വിഷ ബാധയേറ്റാൽ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്ത് തീർത്തെ തീരുകയുള്ളൂ. എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം.
ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം. വാക്സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് . പ്രത്യേകിച്ച് ആദ്യഡോസ്. വാക്സിൻ ജീവൻ രക്ഷിക്കും ഉറപ്പ്.
വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നർവസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷനും എടുക്കുന്നത് പ്രാധാന്യം. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം. മുറിവിൽ തയ്യൽ വേണമെന്നതാണല്ലോ സാധാരണ രീതി. എന്നാൽ പേപ്പട്ടി കടിച്ച മുറിവുകളിൽ തുന്നൽ ഇടാൻ പാടില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കൻഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.
തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണർത്തുന്നുവെന്നുള്ളതിന് സംശയമില്ല. അതിനർത്ഥം വാക്സിൻ ഫലവത്തല്ല എന്നല്ല. വാക്സിൻ നിർമ്മാണത്തിലോ അതിന്‍റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകൾ വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. വാക്സിന്‍റെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോൾഡൻ മണിക്കൂറിലെ ഗോൾഡൻ പ്രയോഗങ്ങൾ റാബീസ് തടയുക തന്നെ ചെയ്യും.
പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോൾഡൻ മണിക്കൂർ.
- ഡോ സുൽഫി നൂഹു
Also Read: ഈ ലക്ഷണങ്ങളെ അവഗണിക്കരുത്; തൈറോയ്‌ഡിന്‍റെ സൂചനയാകാം