ഈ രണ്ട് ചേരുവകൾ കൊണ്ടുള്ള പാനീയം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

Published : Feb 11, 2025, 12:02 PM ISTUpdated : Feb 11, 2025, 12:12 PM IST
ഈ രണ്ട് ചേരുവകൾ കൊണ്ടുള്ള പാനീയം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

Synopsis

പ്രതിരോധശേഷി കൂട്ടുന്നതിന് വെളുത്തുള്ളിയും സവാളയും ചേർത്തുള്ള വെള്ളം ഏറെ നല്ലതാണ്. രണ്ട് ചേരുവകൾക്കും ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അത് അണുബാധകളെ ചെറുക്കാനും ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ഖുശ്ബു ശർമ്മ പറയുന്നു. 

വെളുത്തുള്ളിയും സവാളയും നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട രണ്ട് ചേരുവകളാണ്.  സവാളയും വെളുത്തുള്ളിയും ചേർത്തുള്ള വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യൻ ഖുശ്ബു ശർമ്മ പറയുന്നു. 

പ്രതിരോധശേഷി കൂട്ടുന്നതിന് വെളുത്തുള്ളിയും സവാളയും ചേർത്തുള്ള വെള്ളം ഏറെ നല്ലതാണ്. രണ്ട് ചേരുവകൾക്കും ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അത് അണുബാധകളെ ചെറുക്കാനും ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ഖുശ്ബു ശർമ്മ പറയുന്നു. 

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വെളുത്തുള്ളിയ്ക്കും സവാളയ്ക്കും പ്രധാന പങ്കാണുള്ളത്. വെളുത്തുള്ളി, സവാള എന്നിവയിൽ പ്രമേഹ സാധ്യത കുറയ്ക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

വെളുത്തുള്ളിയും സവായും ചേർത്തുള്ള വെള്ളം ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. രണ്ട് ചേരുവകളിലും ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളിൻ്റെ അളവും നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്. 

വെളുത്തുള്ളിയും സവാളയും ചേർത്തുള്ള വെള്ളം വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗുണം ചെയ്യും. ഈ  ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

സവാളയിലും വെളുത്തുള്ളിയിലും പ്രത്യേകിച്ച് ക്വെർസെറ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.

ഒരു പാനിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും അൽപം സവാളയും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ വെള്ളം അരിച്ചെടുത്ത് കുടിക്കുക.

മലബന്ധ പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്തോളൂ

 

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?