ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെങ്കിൽ കാണുന്ന 10 ലക്ഷണങ്ങൾ

Published : Jun 01, 2025, 02:42 PM IST
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെങ്കിൽ കാണുന്ന 10 ലക്ഷണങ്ങൾ

Synopsis

മഗ്നീഷ്യം കുറഞ്ഞാൽ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ജോക്ടറെ കണ്ട് പരിശോധന നടത്തുക.

ശരീരം ആരോഗ്യത്തോടെയിരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. പേശികളുടെ പ്രവർത്തനം, പ്രതിരോധശേഷി കുറയ്ക്കൽ, നാഡി സിഗ്നലുകൾ, അസ്ഥികളുടെ ശക്തി, ഹൃദയത്തെ സ്ഥിരമായി നിലനിർത്തൽ എന്നിവയ്ക്ക് ഇത് സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഒന്ന്

മഗ്നീഷ്യം പേശികളെ സങ്കോചിച്ചതിനുശേഷം വിശ്രമിക്കാൻ സഹായിക്കുന്നു. ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കിൽ, പേശികൾക്ക് പ്രശ്നം വരാം. 

രണ്ട്

മഗ്നീഷ്യം കുറവിൻറെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജമാണ്. ഇതുമൂലം എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതും മഗ്നീഷ്യത്തിൻറെ അഭാവം കൊണ്ടാകാം. 

മൂന്ന്

നമുക്കെല്ലാവർക്കും ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ട്. പതിവ് ക്ഷീണം ഒരു പ്രശ്നമല്ലെങ്കിലും, അസാധാരണമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നത് മഗ്നീഷ്യം കുറവിന്റെ ലക്ഷണമാകാം. 

നാല്

ചില ആളുകൾക്ക്, പ്രത്യേകിച്ച് കൈകളിലും കാലുകളിലും, മരവിപ്പ് അനുഭവപ്പെടുന്നു. മഗ്നീഷ്യത്തിന്റെ അഭാവം നാഡികൾക്ക് അസ്വസ്ഥതയോ കേടുപാടുകളോ ഉണ്ടാക്കുകയും ചെയ്യും.

അഞ്ച്

മഗ്നീഷ്യം കുറവിൻറെ മറ്റൊരു ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

ആറ്

മഗ്നീഷ്യം മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ, ക്ഷോഭം, വിഷാദം എന്നിവ വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. 

ഏഴ്

മഗ്നീഷ്യം കുറഞ്ഞാൽ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ജോക്ടറെ കണ്ട് പരിശോധന നടത്തുക.

എട്ട്

വിശപ്പില്ലായ്മ, പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കിൽ ഓക്കാനം എന്നിവയും മ​ഗ്നീഷ്യം കുറഞ്ഞതിന്റെ ലക്ഷണങ്ങളാകാം. 

ഒൻപത്

ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവ ഉണ്ടാകാം. 

പത്ത്

ഉറക്കക്കുറവാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മഗ്നീഷ്യത്തിന്റെ കുറവ് ഒരു കാരണമാകാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ