രക്തകുഴലുകൾക്ക് ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

Published : Jun 01, 2025, 01:42 PM IST
രക്തകുഴലുകൾക്ക് ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

Synopsis

വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികൾ അടഞ്ഞുപോകുന്നതിനാൽ രക്തയോട്ടം കുറയുമ്പോൾ ശരീരത്തിന് ഓക്സിജൻ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. 

ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പ്രധാനമായ ഒന്നാണ് ഹൃദ്രോഗം. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികൾ ഇടുങ്ങിയതോ പ്ലാക്ക് അടിഞ്ഞുകൂടുന്നത് മൂലം ഹൃദയാഘാതത്തിനോ ഹൃദയസ്തംഭനമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയാഘാതം സംഭവിച്ചവരിൽ മൂന്നിലൊന്ന് പേർക്കും നെഞ്ചുവേദന റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ അവർക്ക് അനുഭവപ്പെട്ടതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ‌രക്തകുഴലുകൾക്ക് ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.

ശ്വാസതടസ്സം

ചെറിയ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികൾ അടഞ്ഞുപോകുന്നതിനാൽ രക്തയോട്ടം കുറയുമ്പോൾ ശരീരത്തിന് ഓക്സിജൻ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുകയും ഹൃദ്രോഗത്തെയോ വരാനിരിക്കുന്ന ഹൃദയസ്തംഭനത്തെയോ സൂചിപ്പിക്കുകയും ചെയ്തേക്കാം.

അമിത ക്ഷീണം

സ്ഥിരമായതോ പെട്ടെന്നുള്ളതോ ആയ ക്ഷീണം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. രക്തചംക്രമണം തകരാറിലാകുമ്പോൾ, പേശികൾക്കും അവയവങ്ങൾക്കും ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരും. ഇത് ദൈനംദിന പ്രവർത്തനങ്ങളിൽ ക്ഷീണത്തിലേക്ക് നയിക്കുന്നു. 

കഴുത്ത്, താടിയെല്ല്, കൈകൾ എന്നിവിടങ്ങളിൽ വേദന

നെഞ്ചിൽ നിന്ന് തോളിലേക്കോ, കൈകളിലേക്കോ, താടിയെല്ലിലേക്കോ, കഴുത്തിലേക്കോ, പുറകിലേക്കോ വ്യാപിക്കുന്ന വേദനമാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും പേശി പിരിമുറുക്കമോ നാഡി വേദനയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. രക്തപ്രവാഹക്കുറവ് (ഇസ്കെമിയ) മൂലമാകാം ഈ വേദന. ഇത് സംഭവിക്കുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.

അമിതമായി വിയർക്കുക

പെട്ടെന്ന് അകാരണമായി വിയർക്കുന്നതാണ് മറ്റൊരു ലക്ഷണം. വ്യായാമമൊന്നും ചെയ്യാതെ തന്നെ വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ അസ്വസ്ഥതയെ സൂചിപ്പിക്കാം. 

ഓക്കാനം, തലകറക്കം

ഹൃദയധമനികളിലെ തടസ്സങ്ങൾ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം അപര്യാപ്തമാകുന്നതിന്റെ ലക്ഷണമായിരിക്കാം തലകറക്കം, അല്ലെങ്കിൽ ഓക്കാനം. 

ക്രമരഹിതമായ ഹൃദയമിടിപ്പ് 

ധമനികളിലെ തടസ്സം മൂലമുണ്ടാകുന്ന ഓക്സിജൻ ലഭ്യതക്കുറവ് മൂലം ഹൃദയമിടിപ്പ്, വിറയൽ, ഹൃദയമിടിപ്പ് കൂടൽ തുടങ്ങിയ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. 

കാലുകളിൽ വീക്കം

ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ അവയവങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് പലപ്പോഴും കൺജസ്റ്റീവ് ഹാർട്ട് ഫെയിലറുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍