
അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ശരീരഭാരം കൂട്ടാൻ വളരെ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും കരുതുന്നു. ഭാരം കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
കലോറി ഉപഭോഗം പരിമിതപ്പെടുത്തുക എന്നതാണ് ആദ്യത്തെ കാര്യം. ഓരോ ദിവസവും കഴിക്കുന്ന കലോറിയുടെ എണ്ണം പരിമിതപ്പെടുത്തുന്ന രീതിയെയാണ് പോർഷൻ കൺട്രോൾ എന്ന് പറയുന്നത്. അമിതമായി ഭക്ഷണം കഴിക്കുമ്പോൾ അരക്കെട്ട്, തുടകൾ, വയർ തുടങ്ങിയ ശരീരത്തിന്റെ അനാവശ്യ ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു.
രണ്ട്
മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ജലാംശം നിലനിർത്തുന്നത് പ്രധാനമാണ്. ദിവസം ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാണ്. കാരണം ഇത് വിശപ്പ് കുറയ്ക്കുകയും അനാവശ്യമായ ലഘുഭക്ഷണം തടയുകയും ചെയ്യും.
മൂന്ന്
കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ദീർഘനേരം ജോലി ചെയ്യുന്നത് നിരവധി രോഗങ്ങൾക്ക് ഇടയാക്കും. കസേരയിലിരുന്ന് തന്നെ ലഘു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
നാല്
എപ്പോഴും ഇരിക്കുമ്പോൾ തോളുകൾ പിന്നിലേക്ക് മടക്കി നിവർന്നു ഇരിക്കുന്നത് ശരീരനിലയെയും പുറം പേശികളെയും വ്യായാമം ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ശരീരനില മെച്ചപ്പെടുത്തുന്നതിലൂടെയും ദിവസം മുഴുവൻ കൂടുതൽ കലോറി കത്തിച്ചുകളയുന്നതിലൂടെയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അഞ്ച്
ശരീരഭാരം നിയന്ത്രിക്കുന്നതിന് മതിയായ ഉറക്കം പ്രധാനമാണ്. ഉറക്കത്തിന്റെ അപര്യാപ്തത വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും വിശപ്പും ആസക്തിയും വർദ്ധിപ്പിക്കുകയും അമിതഭക്ഷണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുകയും ചെയ്യും. ഉറക്കത്തിന് മുൻഗണന നൽകുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.