വയറ്റിലെ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

Published : Jul 01, 2025, 02:25 PM IST
stomach cancer

Synopsis

ദീർഘകാല ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കൽ, മാറാത്ത നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടെങ്കിൽ അത് വയറ്റിലെ ക്യാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ആമാശയത്തിലെ ആവരണത്തിൽ ക്യാൻസർ കോശങ്ങൾ രൂപപ്പെടാൻ തുടങ്ങുന്ന ഒന്നാണ് ആമാശയ അർബുദം അഥവാ വയറ്റിലെ ക്യാൻസർ. മിക്ക ആമാശയ അർബുദ കേസുകളും ആരംഭിക്കുന്നത് ആമാശയത്തിന്റെ ആന്തരിക പാളിയിലാണ്. ഇത് അഡിനോകാർസിനോമ എന്നും അറിയപ്പെടുന്നു.

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് രോഗാവസ്ഥ നേരത്തേ കണ്ടെത്താനുള്ള ഒരു മാർഗം. നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കുന്ന ആമാശയ ക്യാൻസറിന്റെ ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ

ദീർഘകാല ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കൽ, മാറാത്ത നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടെങ്കിൽ അത് വയറ്റിലെ ക്യാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഭാരം കുറയുക

ഭക്ഷണക്രമീകരണം നടത്താതെയോ വ്യായാമം ചെയ്യാതെയോ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഒരു അപകടകരമായ അവസ്ഥയാണ്. വയറ്റിലെ ക്യാൻസർ വിശപ്പിനെയും മെറ്റബോളിസത്തെയും ബാധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.

ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

ഓക്കാനം ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഇടയ്ക്കിടെ ഛർദ്ദി ഉണ്ടാകുന്നത് നിസാരമായി കാണരുത്.

വയറുവേദന

നിങ്ങൾക്ക് തുടർച്ചയായി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് വയറിന്റെ മുകൾ ഭാഗത്ത്, അത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. ഭക്ഷണം കഴിച്ചതിനുശേഷം വേ​ദന അങ്ങനെ തന്നെ നിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

മലത്തിൽ രക്തം കാണുക

പലപ്പോഴും, വയറ്റിലെ കാൻസർ ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. മലത്തിൽ നിറവ്യത്യമാസം കണ്ടാൽ അത് പരിശോധിച്ച് ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

 

 

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ