
അസ്ഥി ധാതു സാന്ദ്രത (BMD) എന്നത് ഒരു വ്യക്തിയുടെ അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ, പ്രധാനമായും കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവിനെ സൂചിപ്പിക്കുന്നു. കുറഞ്ഞ BMD ഒടിവുകൾക്കും ഓസ്റ്റിയോപൊറോസിസിനും സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണക്രമം അസ്ഥി ധാതുക്കളുടെ സാന്ദ്രതയെ ബാധിക്കും. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ മതിയായ ഉപഭോഗം ആരോഗ്യകരമായ അസ്ഥി വളർച്ചയ്ക്കും പരിപാലനത്തിനും അത്യാവശ്യമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ കുറവുള്ള ഭക്ഷണക്രമം ബിഎംഡി കുറയ്ക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ...
വിത്തുകൾ
ചിയ വിത്തുകൾ, എള്ള് എന്നിവയിൽ കാൽസ്യം കൂടുതലാണ്. ഇത് അസ്ഥികൾക്കും പൊതുവായ ആരോഗ്യത്തിനും നല്ല പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും നൽകുന്നു. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു.
ബദാം
കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ വളർച്ചയ്ക്കും അവ സഹായിക്കുന്നു. കൊഴുപ്പും കലോറിയും കൂടുതലായതിനാൽ ബദാം ചെറിയ അളവിൽ മാത്രമേ കഴിക്കാവൂ.
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡി നല്ല അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്തും. മഞ്ഞക്കരുവിൽ മാത്രമേ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പേശികളെ ബലമുള്ളതാക്കു.ം
ചീസ്
കാൽസ്യവും പ്രോട്ടീനുകളും ചീസിൽ അടങ്ങിയിട്ടുണ്ട്. ചീസ് എല്ലുകളെ കൂടുതൽ ബലമുളളതാക്കും.
പയർ വർഗങ്ങൾ
പയർ വർഗങ്ങളിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ അടങ്ങിയിട്ടുണ്ട്. സോയാബീൻ, പച്ച പയർ, കടല എന്നിവയുൾപ്പെടെയുള്ള പയറുകളിലും ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ ബലമുള്ളതാക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.