
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കാഴ്ചക്കുറവ്. ഗ്ലാസുകളും കോൺടാക്റ്റ് ലെൻസുകളും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള കണ്ണുകൾ നിലനിർത്താനും പ്രകൃതിദത്തമായ വഴികളുണ്ട്. കാഴ്ചശക്തി സ്വാഭാവികമായി വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം അത്യാവശ്യമാണ്. കാഴ്ച ശക്തി കൂട്ടുന്നതിൽ ചില പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ എന്നിവയിൽ കാണപ്പെടുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഫാറ്റി ഫിഷ് (സാൽമൺ, അയല), ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വരണ്ട കണ്ണുകൾ, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ഈ പോഷകങ്ങൾ സഹായിക്കും.
രണ്ട്...
ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ല്യൂട്ടിൻ, സീയാക്സാന്തിൻ എന്നി ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നു. അൾട്രാവയലറ്റ് രശ്മികൾ പോലുള്ള ഹാനികരമായ ഉയർന്ന ഊർജ്ജ പ്രകാശ തരംഗങ്ങളിൽ നിന്ന് റെറ്റിനയെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു.
മൂന്ന്...
സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കുരുമുളക് എന്നിവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. ഇത് തിമിര സാധ്യത കുറയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യും.
നാല്...
ബീൻസ്, പരിപ്പ്, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയുടെ ആരോഗ്യം നിലനിർത്താൻ പ്രധാനമാണ്. ആറ് മാസത്തിലൊരിക്കൽ നേത്രരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. : നിർജ്ജലീകരണം കണ്ണുകൾ വരണ്ടുപോകുന്നതിന് കാരണമാകും. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
Read more ഈ പാനീയം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും