അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. ആന്റിമൈക്രോബയൽ ഗുണങ്ങൾ വിവിധ ചർമ്മപ്രശ്നങ്ങളുടെയും ചികിത്സയിലും പ്രതിരോധത്തിലും സഹായിക്കുന്നു. മഞ്ഞിലെ കുർക്കുമിന് കൊഴുപ്പ് ടിഷ്യു വളർച്ച തടയാൻ സഹായിക്കുന്നതായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. 

വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിദ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ തുടങ്ങിയ പല അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടാം. ഇത്തരം കൊഴുപ്പാണ് ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്.

സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് വ്യായാമം ചെയ്യുന്നതും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. ആന്റിമൈക്രോബയൽ ഗുണങ്ങൾ വിവിധ ചർമ്മപ്രശ്നങ്ങളുടെയും ചികിത്സയിലും പ്രതിരോധത്തിലും സഹായിക്കുന്നു.

മഞ്ഞിലെ കുർക്കുമിന് കൊഴുപ്പ് ടിഷ്യു വളർച്ച തടയാൻ സഹായിക്കുന്നതായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. മഞ്ഞളിൽ പ്രധാനമായുള്ള കുർക്കുമിന്റെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അമിതവണ്ണത്തെ നിയന്ത്രിക്കാൻ സഹായിക്കും.

കുർക്കുമിൻ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാനും കുർക്കുമിൻ നല്ലതാണ്. മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ പ്രതിരോധം തടയുകയും ചെയ്യും.

ദഹനം വർധിപ്പിക്കാൻ മഞ്ഞൾ വെള്ളം സഹായിക്കും. മഞ്ഞളിലെ ചില ഘടകങ്ങൾ പിത്തരസം ഉത്പാദിപ്പിക്കാൻ പിത്തസഞ്ചിയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ദഹനവ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഇത് വീക്കം, ഗ്യാസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും. 

വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ മഞ്ഞൾ വെള്ളം രക്തത്തെ ശുദ്ധീകരിക്കുമെന്ന് അറിയപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

Read more തേങ്ങയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Aditya L1 Mission | Asianet News Live | Latest News Updates #adityal1mission #Asianetnews