ഈ പഴം ദിവസവം ഒരെണ്ണം വച്ച് കഴിച്ചാൽ മതിയാകും ; ഭാരം വേ​ഗത്തിൽ കുറയ്ക്കും, ദഹനം എളുപ്പമാക്കും

Published : Sep 24, 2026, 11:55 AM IST
weight loss

Synopsis

ഏകദേശം 100 ഗ്രാം പേരയ്ക്കയിൽ നിന്ന് 228 മില്ലിഗ്രാമോളം വിറ്റാമിൻ സി ലഭിക്കും. വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുകയും ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.

മധുരം കലർന്ന രുചിയും ഉയർന്ന പോഷകമൂല്യവുമുള്ള പഴമാണ് പേരയ്ക്ക. ദിവസവും ഒരു പേരയ്രക്ക കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പേരയ്ക്ക ദൈനംദിന ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് വെറുതെ കഴിക്കുകയോ ഫ്രൂട്ട് ബൗളുകളിൽ ചേർക്കുകയോ അല്ലെങ്കിൽ അല്പം ഉപ്പും മുളകുപൊടിയും ചേർത്ത് കഴിക്കുകയോ ചെയ്യാം.

ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെ പേരയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പറയുന്നു. ഏകദേശം 100 ഗ്രാം പേരയ്ക്കയിൽ നിന്ന് 228 മില്ലിഗ്രാമോളം വിറ്റാമിൻ സി ലഭിക്കും. വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനത്തെ സഹായിക്കുകയും ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.

100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം ക്രമമായി നടക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറു നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുന്നതിനും നാരുകൾ സഹായിച്ചേക്കാം.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും പേശികളുടെ പ്രവർത്തനത്തിലും ഹൃദയാരോഗ്യം നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഡിഎൻഎ (DNA) നിർമ്മാണം, കോശവിഭജനം, ചുവന്ന രക്താണുക്കളുടെ സാധാരണ രൂപീകരണം എന്നിവയ്ക്ക് ആവശ്യമായ പോഷകമായ ഫോളേറ്റും ഇതിൽ അടങ്ങിയിരിക്കുന്നു.

പിങ്ക് പേരയ്ക്കയെ കുറിച്ചും അദ്ദേഹം പറയുന്നു. തക്കാളിയിൽ സാധാരണയായി കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ആണ് പിങ്ക് നിറം നൽകുന്നത്. പ്രോസ്റ്റേറ്റ്, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യത്തിന് ലൈക്കോപീൻ സഹായകമായേക്കാമെന്നും അദ്ദേഹം പറയുന്നു.

പ്രമേഹരോഗികൾക്ക് പേരയ്ക്ക കഴിക്കാമോ?

പ്രമേഹരോഗികൾ പേരയ്ക്ക പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്ന് ലൂക്ക് പറയുന്നു. എന്നാൽ, കഴിക്കുന്ന അളവ് പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. നാരുകൾ നഷ്ടപ്പെടാതിരിക്കാൻ പേരയ്ക്ക ജ്യൂസായി കുടിക്കാതെ പകരം പഴം മുഴുവനായി കഴിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വിളർച്ചയെ തടയാം
പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന എട്ട് പ്രാരംഭ ലക്ഷണങ്ങൾ