ഈ മൂന്ന് ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പ്രശ്നമാണ്, കരൾ തകരാറിലാകും

Published : May 17, 2025, 12:20 PM IST
ഈ മൂന്ന് ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പ്രശ്നമാണ്, കരൾ തകരാറിലാകും

Synopsis

നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കുമെന്നും പിഎസ്ആർഐ ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാൻറ് ആൻഡ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവിയായ ഡോ. മനോജ് ഗുപ്ത പറഞ്ഞു. 

നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളാണ് നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ. ഈ മൂന്ന് ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

സോഷ്യൽ മീഡിയയിൽ ദി ലിവർഡോക്ക് എന്നറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് ആബി ഫിലിപ്സ് കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. വെളിച്ചെണ്ണ, നെയ്യ്,  വെണ്ണ വെണ്ണ തുടങ്ങിയവയിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ തകരാറിലാക്കാം.

നെയ്യ്, വെണ്ണ, വെളിച്ചെണ്ണ എന്നിവയിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പൂരിത കൊഴുപ്പുകൾ കൂടുതലായി കഴിക്കുന്നത് ഹെപ്പാറ്റിക് ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വഷളാക്കുകയും കരളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹെപ്പറ്റോളജി, ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസം തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കുമെന്നും പിഎസ്ആർഐ ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാൻറ് ആൻഡ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവിയായ ഡോ. മനോജ് ഗുപ്ത പറഞ്ഞു. 

പൂരിത കൊഴുപ്പുകൾക്ക് പകരം സൂര്യകാന്തി എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ പോലുള്ള അപൂരിത കൊഴുപ്പുകൾ അടങ്ങിയ വിത്ത് എണ്ണകൾ ഉപയോഗിക്കുന്നത് ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിലും ഫാറ്റി ലിവർ രോഗമുള്ള വ്യക്തികളിൽ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

ഫാറ്റി ലിവർ രോഗമുള്ള രോഗികളിൽ ഭക്ഷണക്രമത്തിലെ ഈ മാറ്റം കരൾ കൊഴുപ്പ് കുറയ്ക്കുന്നതിനും, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. പതിവ് വ്യായാമവും പഞ്ചസാര ഒഴിവാക്കുന്നതും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ