
സ്ട്രെസ് നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. വൈകാരിക സമ്മർദ്ദം മനസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. അത് കുടലിനെയും ഹൃദയത്തെയും ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ ശരീരം അതിജീവനത്തിന്റെ ഒരു അവസ്ഥയിലേക്ക് മാറുന്നു. ഇതിനെ പലപ്പോഴും റെഡ് മൈൻഡ് (സ്ട്രെസ് അലേർട്ട് സ്റ്റേറ്റ്) എന്ന് വിളിക്കുന്നതായി സർജിക്കൽ ഓങ്കോളജിസ്റ്റും ഗട്ട് ഹെൽത്ത് സ്പെഷ്യലിസ്റ്റുമായ ഡോ. അർപിത് ബൻസാൽ പറയുന്നു.
ഈ അവസ്ഥയിൽ ദഹനം മന്ദഗതിയിലാകുന്നു, കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുന്നു. ഇത് അസിഡിറ്റി, വയറു വീർക്കൽ, ഐബിഎസ് പോലുള്ള ലക്ഷണങ്ങൾ, മോശം ദഹനം, വീക്കം, കുറഞ്ഞ ഊർജ്ജം എന്നിവയിലേക്ക് നയിച്ചേക്കാം.
സ്ട്രെസ് ഹോർമോണുകൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ഹൃദയത്തെ ആവശ്യത്തിലധികം കഠിനമാക്കുകയും ചെയ്യുന്നു. ഇതിന്റെ ഒരു പ്രധാന സൂചകമാണ് ഹൃദയമിടിപ്പ് വേരിയബിളിറ്റി (HRV), ഹൃദയം ജീവിതത്തിന്റെ ആവശ്യങ്ങൾക്ക് എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതിന്റെ സൂചനയാണിത്. വൈകാരിക സമ്മർദ്ദം എച്ച്ആർവി കുറയ്ക്കുന്നു. ഇത് പ്രതിരോധശേഷി കുറയുന്നതിനെയും ഹൃദയ സംബന്ധമായ സമ്മർദ്ദം വർദ്ധിക്കുന്നതിനെയും സൂചിപ്പിക്കുന്നു.
കുടലിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം vagus nerve എന്നറിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ശാന്തവും സുരക്ഷിതവും വൈകാരികമായി സന്തുലിതവുമായ ഒരു അവസ്ഥയിലേക്ക്, അതായത് ബ്ലൂ മൈൻഡിലേക്ക്, നീങ്ങുമ്പോൾ, ഈ നാഡി രോഗശാന്തിയെ സജീവമാക്കുന്നു. ദഹനം മെച്ചപ്പെടുന്നു, വീക്കം കുറയുന്നു, ഹൃദയാരോഗ്യം വീണ്ടെടുക്കുന്നു. യഥാർത്ഥ സ്നേഹം, ബന്ധം എന്നിവ സംഭവിക്കുന്നത് റെഡ് മൈൻഡിലല്ല, ബ്ലൂ മൈൻഡിലാണെന്ന് ഡോ. അർപിത് ബൻസാൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam