
ഹൃദയ സംബന്ധമായ രോഗങ്ങൾ ഇന്ന് നിരവധി പേരെ ബാധിക്കുന്നു. ശരീരം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോശങ്ങളെ പോഷിപ്പിക്കുന്നതിന് ഓക്സിജൻ സമ്പുഷ്ടമായ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും ശരീരത്തിന്റെ പ്രവർത്തനം. രക്തപ്രവാഹത്തിലെ തടസ്സം അല്ലെങ്കിൽ ബലഹീനത എന്നിവ കാരണം ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാക്കാം അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ മരണം വരെ സംഭവിക്കാം.
ഹൃദയത്തിന് രക്തവും ഓക്സിജനും നൽകുന്ന ധമനികളെ ചുരുക്കുന്ന ഒരു തകരാറായ കൊറോണറി ആർട്ടറി ഡിസീസ് മൂലമാണ് സാധാരണയായി ഹൃദയസ്തംഭനം ഉണ്ടാകുന്നത്. എന്നിരുന്നാലും, മറ്റ് അവസ്ഥകൾ പ്രമേഹം, ഹൃദയാഘാതം, തൈറോയ്ഡ്, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഹൃദ്രോഗ സാധ്യത കൂട്ടുന്ന ചില അപടകട ഘടകങ്ഹൾ എന്തൊക്കെയാണെന്ന് കൊൽക്കത്തയിലെ രവീന്ദ്രനാഥ് ടാഗോർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലെ സീനിയർ കൺസൾട്ടന്റ് ഡോ. ലളിത് കപൂർ പറയുന്നു.
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അഞ്ച് അപകട ഘടകങ്ങൾ...
കൊറോണറി ആർട്ടറി രോഗം...
രക്തക്കുഴലുകളിൽ ഇടുങ്ങിയതോ തടസ്സമോ ഉണ്ടാകുന്നത് ഹൃദയപേശികളുടെ തകരാറിനും ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമാകുന്നതിനും ഇടയാക്കും. ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം.
ഉയർന്ന രക്തസമ്മർദ്ദം...
ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികളെ നശിപ്പിക്കുകയും രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ഇലാസ്തികത കുറയ്ക്കുന്നതിലൂടെ കേടുവരുത്തും, ഇത് നിങ്ങളുടെ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
പ്രമേഹം...
രക്തത്തിലെ ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകൾക്കും ഹൃദയപേശികൾക്കും കേടുവരുത്തും എന്നതിനാൽ പ്രമേഹമുള്ള ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ഹാർട്ട് വാൽവ് രോഗം...
ഹൃദയ വാൽവുകളിലെ കേടുപാടുകൾ അല്ലെങ്കിൽ പ്രവർത്തനം തകരാറിലാകുന്നത് രക്തയോട്ടം, ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നതിന് കാരണമാകും.
ജീവിതശൈലി ഘടകങ്ങൾ...
പുകവലി, ഉദാസീനമായ ജീവിതശൈലി, ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
വൈറൽ മയോകാർഡിറ്റിസ് പോലുള്ള ചില അണുബാധകളും ഹൃദയപേശികളെ തകരാറിലാക്കുന്ന കീമോതെറാപ്പി മരുന്നുകൾ പോലുള്ള ചില മരുന്നുകളും ഹൃദയസ്തംഭനത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ വികസിച്ചാൽ ഉടനടി വൈദ്യസഹായം തേടുന്നതിനും ഈ അപകട ഘടകങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഒരു വ്യക്തിക്ക് ഹൃദയസ്തംഭനം കണ്ടെത്തിയാൽ അത് കൈകാര്യം ചെയ്യാൻ വിവിധ മാർഗങ്ങളുണ്ട്.
അന്നനാള കാൻസർ ; പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ