
പലരും പേടിയോടെ നോക്കി കാണുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. പ്രധാനമായി രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.
അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പഴങ്ങൾ സഹായകമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ പഴങ്ങൾ...
ഒന്ന്...
അവോക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) നല്ലൊരു ഉറവിടമാണ്. അവോക്കാഡോകളിൽ നിന്നുള്ള നാരുകൾ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ ആഴ്ചയിൽ രണ്ട് അവോക്കാഡോ ചേർക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
രണ്ട്...
ആപ്പിളിൽ പെക്റ്റിൻ ഫൈബറും മറ്റ് അവശ്യ ആന്റിഓക്‌സിഡന്റായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് അനാരോഗ്യകരമായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു. ധമനികൾ കഠിനമാകുന്നത് തടയാനും ഇത് സഹായിക്കുന്നു, അങ്ങനെ ഹൃദയത്തിന്റെ ആരോഗ്യത്തിൽ വളരെ ഗുണകരമായ പങ്ക് വഹിക്കുന്നു.
മൂന്ന്...
നാരങ്ങ, ഓറഞ്ച്, മാൾട്ട, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും ഉയർന്ന കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഈ പഴങ്ങളിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും.
നാല്...
പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
അഞ്ച്...
വാഴപ്പഴത്തിലെ നാരുകളും പൊട്ടാസ്യവും കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും. ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമായി വാഴപ്പഴം അറിയപ്പെടുന്നു. ഇത് ഒരാൾക്ക് ആരോഗ്യമുള്ള ശരീരവും നല്ല പ്രതിരോധ സംവിധാനവും നൽകും.
കരുത്തുള്ള മുടിക്ക് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ