Cholesterol : കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികൾ

Web Desk   | Asianet News
Published : Jun 05, 2022, 11:03 AM ISTUpdated : Jun 05, 2022, 11:16 AM IST
Cholesterol  : കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികൾ

Synopsis

'ശരീരം കൊളസ്ട്രോൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിൽ ജനിതകശാസ്ത്രം ഒരു വലിയ പങ്ക് വഹിക്കുന്നു. ചില ഭക്ഷണ ശീലങ്ങൾ ഉണ്ട്. അത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിലേക്ക് നയിക്കുകയോ ചെയ്യാം...'- ഡയറ്റീഷ്യൻ ട്രിസ്റ്റ ബെസ്റ്റ് ട്രിസ്റ്റ പറയുന്നു. 

ശരീരത്തിന് വിവിധ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ (cholesterol) ആവശ്യമാണ്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. എന്നാൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വളരെയധികം അപകടകരവും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതയും കൂട്ടുന്നു.

ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നത് എന്താണ്, അത് നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം. ഭക്ഷണക്രമം മുതൽ ജീവിതശൈലി ശീലങ്ങൾ വരെ ഒരു വ്യക്തിയുടെ കൊളസ്ട്രോളിന്റെ അളവ് എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചറിയാൻ പഠനങ്ങൾ നടന്നു വരുന്നു. 

Read more  രാവിലെ നാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിച്ചാല്‍ വണ്ണം കുറയുമോ?

'ശരീരം കൊളസ്ട്രോൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിൽ ജനിതകശാസ്ത്രം ഒരു വലിയ പങ്ക് വഹിക്കുന്നു. ചില ഭക്ഷണ ശീലങ്ങൾ ഉണ്ട്. അത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിലേക്ക് നയിക്കുകയോ ചെയ്യാം...'- ഡയറ്റീഷ്യൻ ട്രിസ്റ്റ ബെസ്റ്റ് ട്രിസ്റ്റ പറയുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചാണ് താഴേ പറയുന്നത്...

ചീര...

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ചീരയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾക്ക് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിയും. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള ചില ഉയർന്ന ഫൈബർ പച്ചക്കറികളിൽ ചീരയും ഉൾപ്പെടുന്നു. 

ബ്രൊക്കോളി...

ബ്രൊക്കോളി വൈവിധ്യമാർന്നതും രുചികരവും ഹൃദയത്തിന് ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞതുമാണ് ​​ബ്രൊക്കോളി. ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിൻ സിയും ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണിത്. ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ എൽഡിഎൽ കൊളസ്ട്രോൾ ഓക്സീകരണം തടയാൻ സഹായിക്കുന്നു.

വഴുതന...

ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ, ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തിന് കാരണമാകുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയിൽ കഫീക്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ഫിനോളിക് സംയുക്തങ്ങളും  ഫ്ലേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. 

Read more  എപ്പോഴും ചെറുപ്പമായിരിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

വെണ്ടയ്ക്ക...

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സംയുക്തങ്ങളാണ് പോളിഫെനോൾസ്. ഇത് വെണ്ടയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക