Foods For Skin : എപ്പോഴും ചെറുപ്പമായിരിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
ചര്‍മ്മം സംരക്ഷിക്കുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...
അപൂരിത ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ബദാം, മാത്രമല്ല അവ വിറ്റാമിൻ ഇയുടെ നല്ല ഉറവിടവുമാണ്. പല വിത്തുകളും ആന്റിഓക്‌സിഡന്റുകളുടെയും അപൂരിത ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകളിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ സ്മൂത്തിയിലോ സാലഡിലോ ചേർക്കുന്നത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായകരമാണ്.
വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഈ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ മിക്കപ്പോഴും തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.
ഇലക്കറികൾ: വിളർച്ച തടയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇലക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന 'ബീറ്റ കെരാട്ടിന്‍' ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- എയായി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കും.