
മഴക്കാലമായാൽ അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ ഈർപ്പം ഉണ്ടാവുകയും രോഗാണുക്കൾ പെരുകാൻ സാധ്യത കൂടുകയും ചെയ്യുന്നു. ഈ സമയത്തെ ആഹാരത്തിലെയും കുടിവെള്ളത്തിലെയും ശുചിത്വക്കുറവ് കഠിനമായ വയറിളക്കം, ഛർദ്ദി, വയറുവേദന, ഓക്കാനം, പനി എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യും. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ ഭക്ഷണം പെട്ടെന്ന് കേടാകുന്നത്.
3. ഈച്ചകളും ഈർപ്പവും തട്ടി തെരുവോര ഭക്ഷണങ്ങൾ വേഗത്തിൽ മലിനമാകുന്നത്.
4. ശുചിത്വക്കുറവ് മൂലം വൈറസ് രോഗങ്ങൾ പെട്ടെന്ന് പടരുന്നത്.
കേടായതോ മലിനമായതോ ആയ ഭക്ഷണത്തിലെ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന വിഷാംശം കാരണമാണ് ഫുഡ് പോയിസണിംഗ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താൽ ഇത് സ്വയം ഭേദമാകാറുണ്ട്. എന്നാൽ വയറ്റിലെ അണുബാധ ഉണ്ടാകുന്നത് വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ജീവനുള്ള ബാക്ടീരിയകൾ, വൈറസുകൾ, പരാദങ്ങൾ എന്നിവ കുടലിൽ പ്രവേശിച്ച് പെരുകുമ്പോഴാണ്. ഇത് പെട്ടെന്ന് മാറില്ലെന്ന് മാത്രമല്ല, ശരീരത്തിൽ ജലാംശം വറ്റുന്നതിനും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
2. തിളപ്പിച്ചാറ്റിയ വെള്ളമോ പൂർണ്ണമായി ശുദ്ധീകരിച്ച വെള്ളമോ മാത്രം കുടിക്കുക.
3. എപ്പോഴും ചൂടോടെയുള്ള ശുചിത്വമുള്ള ഭക്ഷണം കഴിക്കുക.
4. പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
5. കൈകൾ എപ്പോഴും വൃത്തിയായി കഴുകുക.
6. തെരുവോര ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കുക.
7. ഭക്ഷണം കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam