ഈ അഞ്ച് സൂപ്പർ ഫുഡുകൾ കരളിനെ സംരക്ഷിക്കും

By Web TeamFirst Published Oct 7, 2022, 2:30 PM IST
Highlights

മഞ്ഞനിറമുള്ള ചർമ്മവും കണ്ണുകളും, ചർമ്മത്തിലെ ചൊറിച്ചിൽ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ കരൾ പ്രശ്നത്തിന്റെ ചില ലക്ഷണങ്ങളാണ്. കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന 10 ഭക്ഷണത്തെ കുറിച്ച് ഡയറ്റീഷ്യൻ മൻപ്രീത് കൽറ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

രാസവസ്തുക്കളെ നിയന്ത്രിക്കുക, ഭക്ഷണം ദഹിപ്പിക്കുക, മാലിന്യങ്ങൾ കൊണ്ടുപോകുന്നതിനുള്ള പിത്തരസം ഉൽപ്പാദിപ്പിക്കുക, ദഹനത്തിനായി ചെറുകുടലിലെ കൊഴുപ്പ് വിഘടിപ്പിക്കുക തുടങ്ങി ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ കരൾ നിർവ്വഹിക്കുന്നു. ശരീരത്തിലൂടെ കൊഴുപ്പ് കൊണ്ടുപോകാൻ സഹായിക്കുന്ന കൊളസ്‌ട്രോളിന്റെയും പ്രത്യേക പ്രോട്ടീനുകളുടെയും ഉത്പാദനത്തിനും കരൾ സഹായിക്കുന്നു.

കരൾ ഇരുമ്പ് സംഭരിക്കുകയും രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മദ്യപാനം, അവയവത്തെ തകരാറിലാക്കുന്ന ജനിതക അവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ കരൾ രോഗങ്ങൾ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ കരൾ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. 

മഞ്ഞനിറമുള്ള ചർമ്മവും കണ്ണുകളും, ചർമ്മത്തിലെ ചൊറിച്ചിൽ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ കരൾ പ്രശ്നത്തിന്റെ ചില ലക്ഷണങ്ങളാണ്. കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന 10 ഭക്ഷണത്തെ കുറിച്ച് ഡയറ്റീഷ്യൻ മൻപ്രീത് കൽറ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ബീറ്റ്റൂട്ട്...

നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9),പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്.  ബീറ്റ്‌റൂട്ട് ജ്യൂസ് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു.

​ഗ്രീൻ ടീ...

വൈകുന്നേരം 4-5 മണിക്ക് ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാൻ ഡയറ്റീഷ്യൻ നിർദ്ദേശിക്കുന്നു. ഒരു ജാപ്പനീസ് പഠനമനുസരിച്ച്, ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ കരളിന്റെ സ്വാഭാവിക പ്രക്രിയയെ സഹായിക്കുന്നു. ഇത് വിഷാംശം ഇല്ലാതാക്കുന്നു.

ഒലീവ് ഓയിൽ ..

ഒലിവ് ഓയിൽ കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വാൾനട്ട്...

രാവിലെ കുതിർത്ത ഒരു പിടി വാൾനട്ട് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. പഠനങ്ങൾ അനുസരിച്ച്, ഫാറ്റി ലിവർ രോഗം കുറയ്ക്കാൻ വാൾനട്ട് സഹായിക്കുന്നു.

മഞ്ഞൾ...

കരൾ രോ​ഗങ്ങൾ അകറ്റാൻ ഒരു പരിധി വരെ മഞ്ഞൾ കഴിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. 
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ രോഗത്തെ ചികിത്സിക്കുന്നതിൽ പങ്കുവഹിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. 

കറിവേപ്പില കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

 

click me!