
നമ്മുടെ ശരീരത്തിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നത് വൃക്കകളാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. വെള്ളരിക്ക
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. നാരങ്ങ
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
3. ബ്ലൂബെറി
പൊട്ടാസ്യം കുറവും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. ആപ്പിള്‍
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. റെഡ് ബെല്‍ പെപ്പര്‍
റെഡ് ബെല്‍ പെപ്പര്‍ അഥവാ ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം കുറവും വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതുമാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവയും നല്ലതാണ്.
6. വെളുത്തുള്ളി
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. മഞ്ഞള്‍
മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam