രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Oct 05, 2025, 03:45 PM IST
Blood Circulation

Synopsis

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് 5-7 ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.  

ശരീരത്തിൻറെ പ്രവർത്തനം ക്യത്യമായി നടക്കണമെങ്കിൽ എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം എത്തേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി രക്തയോട്ടം നടക്കാതെ വരുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പേശി വേദന, മരവിപ്പ്, കൈകാലുകളിൽ തണുപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രക്തയോട്ടം മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

ഓട്സ്

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് 5-7 ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കനുകൾ ധമനികളുടെ പ്ലാക്ക് ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

മുരിങ്ങയില

മുരിങ്ങയിലയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. മുരിങ്ങയിൽ കാണപ്പെടുന്ന സ്വാധീനമുള്ള ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ക്വെർസെറ്റിൻ. ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യുന്നു. മുരിങ്ങയുടെ ദൈനംദിന ഉപഭോഗം ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയുന്നതിലൂടെ ധമനികളെ ശുദ്ധീകരിക്കാൻ സഹായിക്കും.

വാൾനട്ട്

ആൽഫ-ലിനോലെനിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡ് വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ധമനികളെ ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ എൽഡിഎൽ അളവ് കുറയ്ക്കുന്നതിലും ഇത് സ്വാധീനം ചെലുത്തുന്നു.

ബീറ്റ്‌റൂട്ട്

നൈട്രേറ്റുകളുടെ സമ്പന്ന ഉറവിടമാണ് ബീറ്റ്‌റൂട്ട്. രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ബീറ്റ്‌റൂട്ട് ഗുണം ചെയ്യും.

ഉലുവ

പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നു. കൂടാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡിൻറെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തയോട്ടം മികച്ചതാക്കുകയും ചെയ്യും.

കറിവേപ്പില

കൊളസ്ട്രോൾ ഓക്‌സിഡേഷൻ കുറയ്ക്കാനും, വീക്കം തടയാനും, ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍