കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Oct 26, 2025, 08:18 PM IST
Liver health

Synopsis

മുന്തിരിയിൽ പ്രത്യേകിച്ച് ചുവപ്പ്, പർപ്പിൾ എന്നീ ഇനങ്ങളിൽ, ആരോഗ്യകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും അറിയപ്പെടുന്നത് റെസ്വെറാട്രോൾ ആണ്. foods that help improve liver health 

നമ്മൾ കഴിക്കുന്ന എല്ലാ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പുകളും കരൾ നിയന്ത്രിക്കുന്നു. രക്തം ഫിൽട്ടർ ചെയ്യുക, പോഷകങ്ങൾ സംസ്കരിക്കുക, പിത്തരസം ഉൽപ്പാദിപ്പിക്കുക, രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുക, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്നിവയെല്ലാം കരൾ ചെയ്ത് വരുന്നു. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. കരൾ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

മുന്തിരിയിൽ, പ്രത്യേകിച്ച് ചുവപ്പ്, പർപ്പിൾ എന്നീ ഇനങ്ങളിൽ, ആരോഗ്യകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും അറിയപ്പെടുന്നത് റെസ്വെറാട്രോൾ ആണ്. അവയ്ക്ക് വീക്കം കുറയ്ക്കാനും, കേടുപാടുകൾ തടയാനും, ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

രണ്ട്

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ബ്രൊക്കോളി മികച്ച ഭക്ഷണമാണ്. ഇലക്കറികളിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ഗ്ലൂട്ടത്തയോൺ, ആരോഗ്യകരമായ കരൾ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി കഴിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സഹായിച്ചേക്കാം.

മൂന്ന്

ഓട്‌സിൽ കാണപ്പെടുന്ന പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും ഗുണം ചെയ്യും. ദഹനത്തിന്റെ ഒരു പ്രധാന ഘടകമാണ് നാരുകൾ. രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും പ്രമേഹത്തിനും അമിതവണ്ണത്തിനും എതിരായ പോരാട്ടത്തിൽ ഓട്‌സ് പ്രത്യേകിച്ചും ഗുണം ചെയ്യും.

നാല്

കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു പ്രധാന പാനീയമാണ് കാപ്പി. ലിവർ സിറോസിസ് ഉണ്ടാകുന്നത് ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് ആളുകളെ സഹായിക്കുകയും ശരീരത്തിന്റെ കോശജ്വലന പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കൊളാജൻ അടിഞ്ഞുകൂടുന്നതും തടയുന്ന കാപ്പി ആന്റിഓക്‌സിഡന്റുകൾ കരളിന് ഗുണം ചെയ്യുന്നു. ദിവസവും കുറച്ച് കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് കരൾ കാൻസർ വരാനും വിട്ടുമാറാത്ത കരൾ രോഗത്താൽ മരിക്കാനുമുള്ള സാധ്യത കുറയുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

അഞ്ച്

ബ്ലൂബെറി ആന്റിഓക്‌സിഡന്റ് എൻസൈമുകളുടെ പ്രവർത്തനവും രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണശേഷിയും മെച്ചപ്പെടുത്തുന്നു. പതിവായി ബ്ലൂബെറി കഴിക്കുന്നത് കരൾ രോ​ഗങ്ങൾ തടയുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ