ഈ മഴക്കാലത്ത് ദഹനം എളുപ്പമാക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Published : Jun 26, 2025, 03:58 PM IST
immunity boosting foods

Synopsis

രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് പ്രതിരോധ സംവിധാനം പ്രധാന പങ്കാണ് വഹിക്കുന്നത്. നാരുകൾ, പ്രകൃതിദത്ത വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ കുടലിനെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ അധിക പിന്തുണ നൽകാനും സഹായിക്കുന്നു.

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് പ്രതിരോധ സംവിധാനം പ്രധാന പങ്കാണ് വഹിക്കുന്നത്. നാരുകൾ, പ്രകൃതിദത്ത വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ കുടലിനെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ അധിക പിന്തുണ നൽകാനും സഹായിക്കുന്നു. ഈ മഴക്കാലത്ത് ദഹനം എളുപ്പമാക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ജാമുൻ

ജാമുൻ ദഹനത്തെ സഹായിക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നു. , നേരിയ വയറുവേദന ശമിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും ബയോആക്ടീവ് സംയുക്തങ്ങളും കുടലിനെ ശാന്തമാക്കുകയും മൊത്തത്തിലുള്ള ഉപാപചയ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പപ്പായ

പപ്പായയിൽ ദഹനത്തെ പിന്തുണയ്ക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്നു. പപ്പായയിൽ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതും മുറിവ് ഉണക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായ പ്രകൃതിദത്ത എൻസൈമാണ്.

ലിച്ചിപ്പഴം

ലിച്ചിയിൽ മധുരം മാത്രമല്ല ഉള്ളത്. ഇവയിൽ ജലാംശം ധാരാളമുണ്ട്, കൂടാതെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ലിച്ചി ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, രക്തത്തിലെ പഞ്ചസാര കുറയ്ക്കൽ ഗുണങ്ങളും നൽകുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ ജ്യൂസും സത്തുകളും നേരിയ ആന്റിഓക്‌സിഡന്റും കാർഡിയോമെറ്റബോളിക് ഗുണങ്ങൾ നൽകുന്നു. മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു.

വാഴപ്പഴം

വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ വാഴപ്പഴം സഹായിക്കുന്നു. വാഴപ്പഴത്തിന്റെ പൾപ്പിലും തൊലിയിലും പെക്റ്റിൻ, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് കുടലിന്റെ ആരോഗ്യത്തെയും പേശികളുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ
ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു