Latest Videos

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

By Web TeamFirst Published Mar 1, 2020, 9:58 PM IST
Highlights

ഹീമോ ഗ്ലോബിന്റെ അളവ്‌ കുറഞ്ഞാല്‍ ക്ഷീണം, ശ്വാസം മുട്ട്‌, തലകറക്കം, തലവേദന, വിളര്‍ച്ച, നഖം പെട്ടന്ന്‌ പൊട്ടുക, ദ്രുതഗതിയിലുള്ള ഹൃദയമിടുപ്പ്‌, വിശപ്പില്ലായ്‌മ എന്നിവ എല്ലാം അനുഭവപ്പെടും. ഹീമോഗ്ലോബിന്റെ അളവ്‌ വളരെ താഴുന്ന അവസ്ഥയെ അനീമിയ എന്നാണ്‌ പറയുന്നത്‌. 

ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുന്നത്‌ ഈ പ്രോട്ടീനാണ്‌. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ചുമതല, അതിനാല്‍ ജീവകോശങ്ങള്‍ക്ക്‌ ശരിയായ പ്രവര്‍ത്തിക്കാന്‍ കഴിയും. 

കോശങ്ങളില്‍ നിന്നും കാര്‍ബണ്‍ഡയോക്‌സൈഡിനെ അകറ്റി ശ്വാസകോശത്തില്‍ തിരിച്ചെത്തിക്കുന്നതും ഹീമോഗ്ലോബിനാണ്‌. ഹീമോ ഗ്ലോബിന്റെ അളവ്‌ കുറഞ്ഞാല്‍ ക്ഷീണം, ശ്വാസം മുട്ട്‌, തലകറക്കം, തലവേദന, വിളര്‍ച്ച, നഖം പെട്ടന്ന്‌ പൊട്ടുക, ദ്രുതഗതിയിലുള്ള ഹൃദയമിടുപ്പ്‌, വിശപ്പില്ലായ്‌മ എന്നിവ എല്ലാം അനുഭവപ്പെടും. ഹീമോഗ്ലോബിന്റെ അളവ്‌ വളരെ താഴുന്ന അവസ്ഥയെ അനീമിയ എന്നാണ്‌ പറയുന്നത്‌. 

ഇതിന്റെ ലക്ഷണങ്ങളും അസഹനീയമാണ്‌. ഗര്‍ഭകാലത്തും ആര്‍ത്തവ സമയത്തും സ്‌ത്രീകള്‍ക്ക്‌ പൊതുവെ ഹീമോഗ്ലോബിന്റെ അളവ്‌ കുറയാറുണ്ട്‌. ഇത്‌ കൂടാതെ മറ്റ്‌ പല കാരണങ്ങളും ഇതിന്‌ പിന്നിലുണ്ട്‌. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ...

ഒന്ന്...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍,  ഇലകറികള്‍, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, ഡ്രൈ ഫുഡ്സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഓറഞ്ച്, നാരിങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. 

മൂന്ന്...

മാതളം അല്ലെങ്കില്‍ മാതളനാരകം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം.  കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.

നാല്...

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. 

അഞ്ച്...

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും. 

ആറ്...

പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർദ്ധനവിന് ഇവ ഏറ്റവും അനുയേജ്യമാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. 

click me!