കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ

Published : Jul 17, 2025, 02:29 PM IST
kids

Synopsis

ഫ്ലേവേഡ് തൈരിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. തൈര് പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഫ്ലേവർ ഇനങ്ങളിൽ പലപ്പോഴും അമിതമായ അളവിൽ പഞ്ചസാര, കൃത്രിമ നിറങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യം മെച്ചെപ്പെടുത്തുന്നതിൽ ഭക്ഷണശീലങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. തെറ്റായ ഭക്ഷണം ശീലം ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോ​ഗങ്ങൾക്ക് ഇടയാക്കും. കുട്ടികളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതും പ്രതിരോധശേഷി കുറയ്ക്കുന്നതുമായ ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഫ്ലേവേഡ് തെെര്

ഫ്ലേവേഡ് തൈരിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. തൈര് പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഫ്ലേവർ ഇനങ്ങളിൽ പലപ്പോഴും അമിതമായ അളവിൽ പഞ്ചസാര, കൃത്രിമ നിറങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികൾ ഒരു ദിവസം 6 ടീസ്പൂൺ (25 ഗ്രാം) ൽ കൂടുതൽ പഞ്ചസാര ചേർക്കരുത്. പഴങ്ങളുടെ രുചിയുള്ള പല തൈരിലും ഒരു സെർവിംഗിൽ 20 ഗ്രാം പഞ്ചസാര വരെ അടങ്ങിയിരിക്കാം. കുട്ടികൾ ഒരു ദിവസം 25 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുതെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നു.

സംസ്കരിച്ച മാംസങ്ങൾ

സോസേജുകൾ, ബേക്കൺ, സംസ്കരിച്ച മാംസങ്ങൾ സാധാരണയായി കുട്ടികളുടെ ഉച്ചഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും ഉൾപ്പെടുത്താറുണ്ട്. അവയിൽ പലപ്പോഴും സോഡിയം, നൈട്രേറ്റുകൾ പോലുള്ള പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കുട്ടികളിൽ സംസ്കരിച്ച മാംസം പതിവായി കഴിക്കുന്നത് കൗമാരത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ വർദ്ധനവിനും കാരണമാകുന്നു.

മൈക്രോവേവ് പോപ്‌കോണും അൾട്രാ പ്രോസസ്ഡ് ലഘുഭക്ഷണങ്ങളും

മൈക്രോവേവ് പോപ്‌കോണിൽ സോഡിയം, കൃത്രിമ സുഗന്ധങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലാണ്. ഈ ലഘുഭക്ഷണങ്ങൾ പലപ്പോഴും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വിഭാഗത്തിൽ പെടുന്നു. ഇത് പ്രത്യേകിച്ച് യുവാക്കളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണണാകുന്നു.

പഞ്ചസാര അടങ്ങിയ ധാന്യങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും

സോഡകൾ, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങൾ തുടങ്ങിയ പഞ്ചസാര ചേർത്ത പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനും ദീർഘകാല ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

ചിപ്‌സ്, നഗ്ഗറ്റ്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ

വറുത്ത ലഘുഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡ് ഇനങ്ങളിലും പലപ്പോഴും ട്രാൻസ് ഫാറ്റും കലോറിയും കൂടുതലാണ്. പക്ഷേ അവശ്യ പോഷകങ്ങൾ കുറവാണ്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്നു. കുട്ടിക്കാലത്ത് തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് ഹൃദയാരോഗ്യം, മെച്ചപ്പെട്ട ഊർജ്ജ നില, ശക്തമായ രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!