വാലന്‍റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിം​ഗ് ക്യാമ്പ്

Published : Feb 10, 2026, 11:44 AM IST
diabetes

Synopsis

ഫൂട്ട് ആൻഡ് ആങ്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ 14ന് രാവിെല 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിന് ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്‍റ് ഡോ. രാജേഷ് സൈമൺ, കൺസൾട്ടന്‍റ് ഡോ. പി. ഡെന്നീസ് ജോസ് എന്നിവർ നേതൃത്വം നൽകും.

കൊച്ചി : പ്രമേഹം മൂലം കാലുകളിലെ അസ്ഥികളിലും സന്ധികളിലുമുണ്ടാകുന്ന കേടുപാടുകൾ കണ്ടെത്തുന്നതിനായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ വാലൻറൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും.

ഫൂട്ട് ആൻഡ് ആങ്കിൾ ഡിപ്പാർട്ട്മെൻറിൻറെ ആഭിമുഖ്യത്തിൽ 14ന് രാവിെല 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിന് ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടൻറ് ഡോ. രാജേഷ് സൈമൺ, കൺസൾട്ടൻറ് ഡോ. പി. ഡെന്നീസ് ജോസ് എന്നിവർ നേതൃത്വം നൽകും.

പ്രമേഹത്തെ തുടർന്ന് കാലുകളിൽ വീക്കം, ചുവപ്പ് നിറം, വ്രണം, കാലുകളുടെ ഘടനാമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ, സംവേദനശേഷി നഷ്ടപ്പെടുന്ന സ്ഥിതിയുള്ളവർ, നടക്കാൻ പ്രയാസമനുഭവപ്പെടുന്നവർ തുടങ്ങിയവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷന് 0484 215 4362, 9074550220 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു
പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ​ഭക്ഷണങ്ങൾ