സ്‌ക്രബ് ടൈഫസ് അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം?

Published : Sep 10, 2026, 05:03 PM IST
Scrub Typhus

Synopsis

'ഓറിയൻഷ്യ സുത്സുഗമുഷി' (Orientia tsutsugamushi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗവാഹികളായ ജീവികൾ വഴി പകരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് സ്ക്രബ് ടൈഫസ്.

ഗാസിയാബാദിൽ മൂന്ന് പേർക്ക് സ്‌ക്രബ് ടൈഫസ് കേസുകൾ സ്ഥിരീകരിച്ചു. ഗ്രാമീണ മേഖലയായ പട്‌ല (മുറാദ്‌നഗർ), അനിൽ വിഹാർ, ഖോഡ കോളനി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. കാലവർഷത്തെത്തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളം രോഗവാഹികളായ ജീവികളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഉത്തർപ്രദേശിലുടനീളമുള്ള ആരോഗ്യവിഭാഗങ്ങൾ 'റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ' വിന്യസിക്കുകയും, ആശ പ്രവർത്തകർ, എ.എൻ.എം (ANM) എന്നിവർ വഴി വീടുകൾ തോറും പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് സ്ക്രബ് ടൈഫസ്? എങ്ങനെയാണ് പകരുന്നത്?

'ഓറിയൻഷ്യ സുത്സുഗമുഷി' (Orientia tsutsugamushi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗവാഹികളായ ജീവികൾ വഴി പകരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് സ്ക്രബ് ടൈഫസ്. 'റിക്കറ്റ്‌സിയൽ' (rickettsial) വിഭാഗത്തിൽപ്പെടുന്ന ഈ രോഗം പ്രധാനമായും തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളിലാണ് കണ്ടുവരുന്നത്.

ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായി, 'ചിഗേഴ്സ്' (chiggers) എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മമായ 'ട്രോംബിക്കുലിഡ് മൈറ്റുകളുടെ' (trombiculid mites) ലാർവകളുടെ കടിയിലൂടെയാണ് സ്ക്രബ് ടൈഫസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുപിടിച്ച പുൽമേടുകൾ, കുറ്റിക്കാടുകൾ, കൃഷിയിടങ്ങൾ, എലികളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്.

രോഗബാധയുള്ള ലാർവ ട്രോംബിക്യുലിഡ് പ്രാണി (ചിഗ്ഗർ) കടിച്ച് 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പനി പ്രത്യക്ഷപ്പെടുന്നു. രോഗികളിൽ സാധാരണയായി ഈ പനി ദീർഘനേരം നീണ്ടുനിൽക്കും. തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. നേരത്തെയുള്ള കണ്ടെത്തൽ വളരെ പ്രധാനമാണ്, കാരണം ചികിത്സയില്ലാത്ത കേസുകൾ ഗുരുതരമായ ഒന്നിലധികം അവയവ സങ്കീർണതകളിലേക്ക് പുരോഗമിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

പാർക്കുകൾ, കൃഷിയിടങ്ങൾ, അല്ലെങ്കിൽ പുല്ല് വളർന്നുനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ കൈ മുഴുവൻ മൂടുന്ന ഷർട്ടുകൾ, പാദം പൂർണ്ണമായും മറയ്ക്കുന്ന തരം പാദരക്ഷകൾ എന്നിവ ധരിക്കുക.

കീടങ്ങളെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക: 'ചിഗർ' (chiggers) പ്രാണികളെ അകറ്റുന്നതിനായി, DEET അല്ലെങ്കിൽ picaridin അടങ്ങിയ ലേപനങ്ങൾ ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിലും വസ്ത്രങ്ങളിലും പുരട്ടുക.

രോഗവാഹികളായ ജീവികളുടെ ആവാസകേന്ദ്രങ്ങൾ കുറയ്ക്കുന്നതിനായി, വീടിനു ചുറ്റുമുള്ള പുൽത്തകിടി വെട്ടി ഒതുക്കി സൂക്ഷിക്കുകയും ഇടതൂർന്ന കുറ്റിച്ചെടികളും കളകളും വെട്ടിമാറ്റുകയും ചെയ്യുക.

താമസസ്ഥലങ്ങളിൽ നിന്ന് എലികളെ അകറ്റിനിർത്തുന്നതിനായി ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുകയും പരിസരം വൃത്തിയായി നിലനിർത്തുകയും ചെയ്യുക.

കുറ്റിക്കാടുകളിലോ വനപ്രദേശങ്ങളിലോ ജോലി ചെയ്യുകയോ നടക്കുകയോ ചെയ്ത ശേഷം വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുകയും ശരീരം നന്നായി കുളിച്ചു വൃത്തിയാക്കുകയും ചെയ്യുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെളുത്തുള്ളി കഴിച്ചാൽ ചീത്ത കൊളസ്ട്രോൾ കുറയുമോ?
ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്ന എട്ട് സൂപ്പർഫുഡുകൾ