നെയ്യോ കടുകെണ്ണയോ, മുടി വളർച്ചയ്ക്ക് ഏതാണ് നല്ലത് ?

Published : Apr 08, 2025, 09:44 PM IST
നെയ്യോ കടുകെണ്ണയോ, മുടി വളർച്ചയ്ക്ക് ഏതാണ് നല്ലത് ?

Synopsis

കടുകെണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബീറ്റാ കരോട്ടിൻ, സെലിനിയം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. 

നെയ്യിലും കടുകെണ്ണയിലും മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ധാരാളമുണ്ട്. പക്ഷേ അവയുടെ ഘടനയിൽ കാര്യമായ വ്യത്യാസമുണ്ട്. നെയ്യിൽ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

കടുകെണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബീറ്റാ കരോട്ടിൻ, സെലിനിയം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. ഏറ്റവും പ്രധാനമായി, അതിൽ അലൈൽ ഐസോത്തിയോസയനേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുക ചെയ്യുന്ന ഒരു സംയുക്തമാണ്. 

നെയ്യ് ഉപയോ​ഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുമ്പോൾ, ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന തലയോട്ടിയിലെ അണുബാധയും താരനും അകറ്റി നിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. കൂടാതെ, നെയ്യ്  തലയോട്ടിയിലെ വീക്കം അല്ലെങ്കിൽ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു.

എന്നാൽ കടുകെണ്ണയുടെ കാര്യം എങ്ങനെയാണെന്ന് അറിയേണ്ട?. മുടി കൊഴിച്ചിൽ തടയുന്നതിന് കടുകെണ്ണ സഹായിക്കുന്നു. സെലിനിയത്തിന്റെയും സിങ്കിന്റെയും ഉയർന്ന ഉള്ളടക്കം മുടിയിഴകൾക്ക് കാരണമാകുന്ന പ്രോട്ടീനായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മുടിയുടെ വേരുകളെ ആഴത്തിൽ പോഷിപ്പിച്ചും, പൊട്ടൽ തടയുകയും ചെയ്യുന്നു. 

 മുടി വളർച്ച വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കടുകെണ്ണ കൂടുതൽ ഫലങ്ങൾ നൽകുന്നതായാണ് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും, നെയ്യ് മുടിയെ ശക്തവും പ്രതിരോധശേഷിയുള്ളതുമായി നിലനിർത്തുന്നതിലൂടെ ദീർഘകാല ആരോഗ്യം ഉറപ്പാക്കുന്നു.

ഏതാണ് ഏറ്റവും നല്ലത്? വരൾച്ച, മുടി കൊഴിച്ചിൽ, തലയോട്ടിയിലെ സെൻസിറ്റിവിറ്റി എന്നിവ അകറ്റാൻ നെയ്യ് സഹായകമാണ്.
മുടി വളർച്ച, മുടി കൊഴിച്ചിൽ തടയൽ എന്നിവയാണെങ്കിൽ കടുകെണ്ണയാണ് കൂടുതൽ നല്ലത്. രണ്ടും ഒരു പോലെ മികച്ചതാണ്.

ചർമ്മത്തെ സംരക്ഷിക്കാൻ വെളിച്ചെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ


 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം