ഈ 4 അടുക്കള ചേരുവകൾ ഒരിക്കലും ചർമ്മ സൗന്ദര്യത്തിന് ഉപയോഗിക്കാൻ പാടില്ല; കാരണം ഇതാണ്

Published : Nov 01, 2025, 01:19 PM IST
skin-care

Synopsis

പാചകത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കളും ചർമ്മ സൗന്ദര്യത്തിന് നമ്മൾ എടുക്കാറുണ്ട്. എന്നാൽ ഓരോരുത്തരുടേയും ചർമ്മം വ്യത്യസ്തമാണ്. ഈ അടുക്കള ചേരുവകൾ മുഖത്ത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

ചർമ്മ സൗന്ദര്യം വർധിപ്പിക്കുന്നതിന് പലതരം മാർഗ്ഗങ്ങൾ ഇന്നുണ്ട്. ചിലർ വിലപിടിപ്പുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മറ്റുചിലർ വീട്ടിൽ തന്നെയുള്ള പൊടിക്കൈകൾ പരീക്ഷിക്കുന്നു. എന്നാൽ എല്ലാത്തരം വസ്തുക്കളും ചർമ്മത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ചിലത് ചർമ്മത്തിന് ദോഷമുണ്ടാക്കുന്നു. ഈ അടുക്കള ചേരുവകൾ നിങ്ങൾ മുഖത്ത് തേയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ, കാരണം ഇതാണ്.

1.നാരങ്ങ

നാരങ്ങയിൽ അസിഡിറ്റി കൂടുതലാണ്. ഇത് ഉപയോഗിച്ചാൽ മുഖത്ത് അസ്വസ്ഥതകൾ ഉണ്ടാവുകയും ചർമ്മം വരണ്ടതാവുകയും ചെയ്യുന്നു.

2. ഏലയ്ക്ക

ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ ഏലയ്ക്ക ഒരിക്കലും ഉപയോഗിക്കരുത്. ഇത് ചർമ്മത്തിന്റെ നിറം മങ്ങാനും പൊള്ളൽ ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ മുഖത്ത് ഏലയ്ക്ക ഉപയോഗിക്കുന്നത് ഒഴിവാക്കണം.

3. സുഗന്ധവ്യഞ്ജനങ്ങൾ

എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ചർമ്മത്തിന് ദോഷമുണ്ടാക്കുന്നവയല്ല. എന്നാൽ മഞ്ഞൾ പോലുള്ളവ ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

4. വിനാഗിരി

വിനാഗിരിയിൽ അസിഡിറ്റി കൂടുതലാണ്. ഇത് മുഖത്ത് ഉപയോഗിക്കുമ്പോൾ ചർമ്മത്തിന് അസ്വസ്ഥതകൾ ഉണ്ടാവുകയും പൊള്ളൽ ഉണ്ടാവാനും കാരണമാകുന്നു.

5. മുഖത്തെ പാടുകളും മങ്ങലുമാണ് മിക്ക ആളുകളുടെയും പ്രശ്നം. ഇതിനെ നീക്കം ചെയ്യാൻ ഫേസ് മാസ്‌ക്കുകൾ തന്നെ ഉപയോഗിക്കണമെന്നില്ല. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതിലൂടെ മുഖം തിളക്കമുള്ളതാക്കാൻ സാധിക്കും. ക്യാരറ്റ്, മത്തൻ, മധുര കിഴങ്ങ് എന്നിവയിലും ധാരാളം ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ചർമ്മരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ