
ചിലർക്ക് അമിതമായ ശരീരഭാരമാണ് പ്രശ്നം. എന്നാൽ മറ്റുചിലർക്കോ വണ്ണം തീരെ ഇല്ലാത്തതിന്റേയും. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നമ്മൾ പലതരം മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഭക്ഷണം ക്രമീകരിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പ് നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇവയാണ്.
ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. പ്രത്യേകിച്ചും രാവിലെയുള്ള ഭക്ഷണം ഒരിക്കലും മുടക്കരുത്. കൃത്യമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിന് അതിജീവിക്കേണ്ടതായി വരുന്നു. അതിനാൽ തന്നെ കൊഴുപ്പ് ഇല്ലാതാകുന്നതിന് പകരം അവ ശരീരത്തിൽ ശേഖരിക്കാൻ തുടങ്ങുന്നു.
എല്ലാത്തരം ഭക്ഷണങ്ങളും ഷുഗർ ഫ്രീ അല്ല. കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിലൊക്കെയും കൃത്രിമമായ പ്രിസർവേറ്റീവുകളും മറ്റു ചേരുവകളും അടങ്ങിയിട്ടുണ്ടാവും. ഒരിക്കൽ കഴിച്ചാൽ ഇത് വീണ്ടും കഴിക്കാൻ തോന്നിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ കൂടുതലും പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം.
3. ഉറക്കം ഇല്ലാതിരിക്കുക
ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ് ഉറക്കം. ഉറക്കം ശരിയാകാതെ വരുമ്പോൾ ഹോർമോണുകളിൽ മാറ്റം വരുന്നു. ഇത് നിങ്ങളിൽ അമിതമായ വിശപ്പ് ഉണ്ടാവാനും കൂടുതൽ ഭക്ഷണം കഴിക്കാനും കാരണമാകുന്നു. കുറഞ്ഞത് 7 മണിക്കൂർ എങ്കിലും ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
4. വ്യായാമം ചെയ്യുമ്പോൾ
കാർഡിയോ ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. റണ്ണിങ്, സ്വിമ്മിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ എല്ലാം കലോറി കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ അമിതമായി കാർഡിയോ ചെയ്യുന്നത് ശരീരത്തിന് നല്ലതല്ല. അതിനാൽ തന്നെ വ്യായാമങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam