
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ എപ്പോഴും പ്രാതലിന് ആരോഗ്യകരമായ ഭക്ഷണം തന്നെ കഴിക്കണമെന്ന് പറയുന്നത്. ആദ്യത്തെ ഭക്ഷണം പോഷകസമൃദ്ധമാകുന്നത് മെറ്റബോളിസത്തെ ആരംഭിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഓട്സ്
നാരുകളാലും കാർബോഹൈഡ്രേറ്റുകളാലും സമ്പുഷ്ടമായ ഓട്‌സ് ഒരു മികച്ച ഭക്ഷണമാണ്. അവ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും മണിക്കൂറുകളോളം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. പ്രാതലിന് ഓട്സ് പുട്ടായോ കഞ്ഞിയായോ എല്ലാം കഴിക്കാവുന്നതാണ്.
ഹസൽനട്സ്
വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഹസൽനട്സ് ഊർജനില കൂട്ടാൻ സഹായിക്കും. ഹസൽനട്സ് സാലഡിയോ സ്മൂത്തിയായോ എല്ലാം കഴിക്കാവുന്നതാണ്.
ഗ്രീക്ക് യോഗേർട്ട്
സാധാരണ തൈരിനേക്കാൾ കട്ടിയുള്ളതും ക്രീമിയുമുള്ളതുമായ ഗ്രീക്ക് തൈര് പ്രോട്ടീൻ സമ്പുഷ്ടമാണ്. സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ്. പ്രോട്ടീൻ, സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഗ്രീക്ക് യോഗേർട്ടിൽ അടങ്ങിയിട്ടുണ്ട്. ഈ പ്രോബയോട്ടിക്കുകൾ ആരോഗ്യകരമായ കുടൽ മൈക്രോബയോം രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു, മാത്രമല്ല കുടൽ പാളിയെ ശക്തിപ്പെടുത്തുകയും ദോഷകരമായ ബാക്ടീരിയകളെ തടയുകയും ചെയ്യുന്നു.
മുട്ട
പോഷകസമൃദ്ധമായ മുട്ടയിൽ പ്രോട്ടീനും മറ്റ് അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് കുറയ്ക്കാനും ഊർജനില കൂട്ടാനും സഹായിക്കും.
ബദാം
പോഷകസമൃദ്ധമായ നട്സായ ബദാമിൽ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിന് ബദാം ഷേക്കാമോ അല്ലാതെയോ കഴിക്കുന്നതും നല്ലതാണ്.
ചിയ സീഡ്
ചിയ സീഡിൽ ഒമേഗ-3 ഉം സസ്യ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഒരു സ്പൂൺ പാലിലോ തൈരിലോ ചീയ സീഡ് ചേർത്ത് കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam