
നമ്മൾ ആരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടാം. കാരണം അവയിൽ കലോറിയുടെ അളവ് കൂടുതലാണ്. സംസ്കരിച്ച ഭക്ഷണ പാക്കറ്റുകളിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ എന്നിവ ചേർത്താണ് വരാറുള്ളത്. ഭക്ഷണങ്ങളുടെ രുചി, ഭാവം, രൂപം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ചേർക്കുന്ന ഇവ കലോറിയുടെ അളവ് കൂട്ടുകയും ശരീരഭാരം കൂട്ടാനും ഇടയാക്കും. ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്ന ഏഴ് 'ആരോഗ്യകരമായ' ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
നട്സ് ദിവസവും കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. കാരണം കൂടുതൽ നട്സ് കഴിക്കുന്നത് ശരീരത്തിന് എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ സാധിക്കില്ല. ഒരു ശരാശരി വ്യക്തിക്ക് ശുപാർശ ചെയ്യുന്ന നട്സ് ഉപഭോഗം 25 ഗ്രാം മുതൽ 30 ഗ്രാം വരെയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു.
രണ്ട്
അവക്കാഡോ പഴത്തിൽ ഉയർന്ന അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, സംസ്കരിച്ച അവക്കാഡോ ഡ്രെസ്സിംഗുകളോ ഡിപ്പുകളോ ആയി കഴിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമായ അധിക ചേരുവകൾ ഉണ്ടാകാം. അവക്കാഡോ ഉയർന്ന കൊഴുപ്പുള്ളതും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ്. വിവിധ ചേരുവകൾക്കൊപ്പം കഴിക്കുമ്പോൾ കലോറി അളവ് കൂടുന്നു.
മൂന്ന്
റെഡിമെയ്ഡ് സ്മൂത്തികൾ ആരോഗ്യത്തിന് നല്ലതല്ല. റെഡിമെയ്ഡ് സ്മൂത്തികളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇടയാക്കും.
നാല്
മിക്ക കടകളിൽ നിന്നും വാങ്ങുന്ന ധാന്യങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാരയും കൃത്രിമ മധുരപലഹാരങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ധാന്യങ്ങളുടെ ആരോഗ്യകരമായ ഗുണങ്ങളെ കുറയ്ക്കുന്നു. കൂടാതെ, അവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
അഞ്ച്
പ്രോട്ടീൻ അല്ലെങ്കിൽ എനർജി ബാറുകൾ ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പ്രോട്ടീൻ ബാറുകളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam