
അമേരിക്കൻ മോഡലും പ്രമുഖ ബോളിവുഡ് സിനിമാ നടിയുമായ നർഗിസ് ഫക്രി ഫിറ്റ്സിന് ഏറെ പ്രധാന്യം കൊടുക്കുന്നു. സൈക്ലിംഗ്, സ്ട്രെങ്ത് ട്രെയിനിംഗ്, പൈലേറ്റ്സ്, കാർഡിയോ എന്നിവയിലൂടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. എന്നാൽ വ്യായാമം എന്നത് അവരുടെ ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു ഭാഗം മാത്രമാണ്. ഭക്ഷണകാര്യത്തിലും നർഗിസ് ഫഖരി അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
നർഗിസ് ഫക്രി തന്റെ പ്രഭാതചര്യയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരുന്ന ഒരു 'ഗ്രീൻ ജ്യൂസ്' കുറിച്ചാണ് ഇനി പറയുന്നത്. സെലറി, പാലക്ക് ചീര, നാരങ്ങ, ഇഞ്ചി എന്നിങ്ങനെ നാല് പ്രധാന ചേരുവകൾ ചേർത്തുള്ള ആരോഗ്യകരമായ ജ്യൂസാണിത്.
സെലറി കുറഞ്ഞ കലോറിയുള്ളതും ശരീരത്തിന് ആവശ്യമായ ജലാംശം, ജീവകങ്ങൾ, സസ്യജന്യ സംയുക്തങ്ങൾ എന്നിവ നൽകിക്കൊണ്ട് ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. സെലറിയിൽ ഏകദേശം 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു.
രക്തക്കുഴലുകളുടെ ഭിത്തികളെ അയവുള്ളതാക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്ന ഫ്താലൈഡുകൾ (phthalides), പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ സെലറിയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതിനും വിറ്റാമിൻ സി ലഭ്യമാക്കുന്നതിനും വൃക്കയിലെ കല്ല് തടയുന്നതിനും സഹായിക്കുന്നു.
സാധാരണ വെള്ളത്തിൽ അല്പം സിട്രസ് (നാരങ്ങ വർഗ്ഗത്തിലുള്ള പഴങ്ങളുടെ നീര്) ചേർക്കുന്നത് അതിന്റെ രുചി മെച്ചപ്പെടുത്തുന്നു. ഇഞ്ചി ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്നു. ദഹനത്തെ സഹായിക്കാനും ഓക്കാനം കുറയ്ക്കാനും വീക്കം (inflammation) ലഘൂകരിക്കാനും സഹായിക്കുന്ന 'ജിഞ്ചറോൾ' (gingerol) എന്ന ബയോആക്റ്റീവ് സംയുക്തമാണ് ഇതിന് പ്രധാന കാരണം.
ആദ്യം ഒരു പിടി പാലക്ക് ചീരയിലകളും കുറച്ച് സെലറി തണ്ടുകളും നന്നായി കഴുകി വൃത്തിയാക്കുക. സെലറി ചെറുതായി അരിഞ്ഞും പാലക്ക് ചീരയും തൊലി കളഞ്ഞ ചെറിയൊരു കഷ്ണം ഇഞ്ചും അൽപം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുക. ഇത് പ്രതാലിൽ ഉൾപ്പെടുത്തുക.
സമീകൃതമായ പ്രഭാതഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്താവുന്ന ഉന്മേഷദായകമായ ഒരു പാനീയമാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിനൊപ്പം ഇത് കഴിക്കുന്നത് ദിവസത്തിന്റെ തുടക്കം കൂടുതൽ സംതൃപ്തവും സമീകൃതവുമാക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam