ഗ്യാസ്, ദഹനക്കേട് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ഹെൽത്തി ചായ

Published : Apr 30, 2026, 09:50 AM IST
digestive

Synopsis

വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ  ഭക്ഷണത്തിനു ശേഷമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ പെരുംജീരകം ചായ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചായ കുടിക്കുന്നത് ദഹനക്കേട് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. പെരുംജീരകം ചായ ദിനചര്യയിൽ ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതായി ന്യൂട്രീഷ്യനിസ്റ്റ് അഗർവാൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പാനീയമാണ് പെരുംജീരകം ചായ. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം കഴിക്കുമ്പോൾ. ഇതിന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഗുണങ്ങളിലൊന്ന് ദഹനത്തിൽ അതിന്റെ പങ്കാണ്. വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ സാധാരണ ഭക്ഷണത്തിനു ശേഷമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ പെരുംജീരകം ചായ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പെരുംജീരകം ചായയിൽ സ്വാഭാവിക ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തൊണ്ടവേദന ശമിപ്പിക്കാനും ജലദോഷവും പനിയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പെരുംജീരകത്തിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവ അസ്വസ്ഥതയോ ആർത്തവവിരാമ ലക്ഷണങ്ങളോ അനുഭവിക്കുന്ന സ്ത്രീകൾക്ക്.

പെരുംജീരകം ചായ ഹോർമോൺ ഏറ്റക്കുറച്ചിലുകളെ പിന്തുണയ്ക്കാൻ സഹായിക്കും. ആർത്തവ അസ്വസ്ഥതയോ ആർത്തവവിരാമ ലക്ഷണങ്ങളോ അനുഭവിക്കുന്ന സ്ത്രീകൾക്കും ഈ ചായ മികച്ചതാണ്. പെഞ്ചീരകം ചായ പതിവായി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. പെരുംജീരകം ചായയിലെ അനെത്തോൾ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കും. ഇത് ഒരു സ്വാഭാവിക ഗാലക്റ്റഗോഗായി പ്രവർത്തിക്കുന്നു.

പെരുംജീരകത്തിന് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കി ആരോഗ്യമേകുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ശ്വാസത്തെ പുതുമയുള്ളതാക്കുകയും വായയെ വൃത്തിയുള്ളതാക്കുകയും ചെയ്യും. പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് ഉമിനീരിന്റെ ഉൽപാദനം കൂട്ടും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഏഴ് കാരണങ്ങൾ
ജീവിതശൈലി മാറ്റങ്ങളും മെറ്റബോളിക് രോഗങ്ങളും കരളിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് തിരിച്ചറിയാൻ വൈകുന്നു ; വിദഗ്ധർ