
നമ്മുടെ മുഴുവൻ ശ്രദ്ധയും ഊർജ്ജവും ധമനികളുടെ ആരോഗ്യത്തിനും നൽകേണ്ടതുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ധമനികൾ. ഓക്സിജൻ സമ്പുഷ്ടമായ രക്തം, പോഷകങ്ങൾ, ഹോർമോണുകൾ എന്നിവ ഹൃദയത്തിൽ നിന്ന് ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും കലകളിലേക്കും എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു.
ധമനികളെ പ്രതിരോധശേഷിയുള്ളതും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ബോർഡ് സർട്ടിഫൈഡ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും എംഡിയുമായ ഡോ. സഞ്ജയ് ഭോജ്‌രാജ് പറയുന്നു.
ഒന്ന്
സ്ട്രെങ്ത് ട്രെയിനിംഗാണ് ആദ്യത്തേത് എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിന് strength training സഹായിക്കുന്നു.. ആഴ്ചയിൽ 2 അല്ലെങ്കിൽ 3 ദിവസം കുറഞ്ഞത് സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നത് ധമനികളിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
രണ്ട്
ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളായ കൊഴുപ്പുള്ള മത്സ്യം, വാൾനട്ട്, ചിയ വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് ധമനികളിലെ വീക്കം, പ്ലാക്ക് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കുന്നു. മത്സ്യ എണ്ണയുടെ ഭക്ഷണക്രമം രക്തപ്രവാഹത്തിന് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ആഴ്ചയിൽ കുറച്ച് തവണ കൊഴുപ്പുള്ള മത്സ്യം കഴിക്കുന്ന ആളുകൾക്ക് കൊറോണറി ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത പകുതിയോളം കുറവാണെന്നും മത്സ്യം കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത മൂന്നിലൊന്നോളം കുറവാണെന്നും എഎച്ച്എ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മൂന്ന്
നന്നായി ഉറങ്ങുന്നത് ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ പാളിയെ സംരക്ഷിക്കാനും സഹായിക്കുന്നു. 45 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഉറക്കക്കുറവുള്ളവർക്ക് അതിറോസ്ക്ലെറോസിനുള്ള സാധ്യത കൂടുതലാണ്. ധമനിയുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അതിറോസ്ക്ലെറോസിസ്. ഈ പ്ലാക്ക് ധമനികളുടെ സങ്കോചത്തിന് കാരണമാവുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും.
നാല്
ശ്വസന വ്യായാമം, ധ്യാനം, നടത്തം എന്നിവയിലൂടെ സമ്മർദ്ദം നില കുറയ്ക്കുക മാത്രമല്ല, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പകുതിയായി കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തി.
അഞ്ച്
ജീവിതശൈലി, ആരോഗ്യം, പ്രായവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവയുടെ സംയോജനം കാരണം ധമനികൾ കാലക്രമേണ ദുർബലമാകാം. ഉയർന്ന രക്തസമ്മർദ്ദം ധമനികളുടെ ഭിത്തികളിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നു. ഇത് അവയെ ദൃഢമാക്കുകയും കേടുപാടുകൾക്ക് സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോളും സംസ്കരിച്ച കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമവും രക്തയോട്ടം പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ചുരുങ്ങുന്നതിനും ദുർബലപ്പെടുത്തുന്നതിനും കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam