Dandruff Home Remedies : താരൻ അകറ്റാൻ ഇതാ മൂന്ന് പൊടിക്കെെകൾ

Published : Oct 10, 2022, 08:28 PM ISTUpdated : Oct 10, 2022, 08:29 PM IST
Dandruff Home Remedies :  താരൻ അകറ്റാൻ ഇതാ മൂന്ന് പൊടിക്കെെകൾ

Synopsis

മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു.  കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.

പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. ഇത് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരൻ അകറ്റാൻ ഇതാ മൂന്ന് പൊടിക്കെെകൾ...

തെെര്...

താരൻ അകറ്റാൻ മികച്ച മാർഗ്ഗമാണ് തൈര്. ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള ഒരു മികച്ച ഘടകമാണ്. മാത്രമല്ല, താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ടീസ്പൂൺ തൈര് എടുത്തതിനുശേഷം തലയിൽ പുരട്ടി ഏതാനും മിനിറ്റുകൾ നന്നായി മസാജ് ചെയ്യുക. അൽപ സമയത്തിനുശേഷ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് ഉപയോഗിക്കാം.

ഉലുവ...

താരൻ അകറ്റാൻ മറ്റൊരു മാർ​ഗമാണ് ഉലുവ. പ്രോട്ടീനുകളുടെ ഉറവിടമായ ഉലുവ താരൻ ഇല്ലാതാക്കുന്നതിന് പുറമേ, മുടികൊഴിച്ചിൽ തടഞ്ഞ് മുടി കരുത്തോടെ വളരാൻ സഹായിക്കും. ഉലുവ നന്നായി കുതിർത്ത് എടുത്തതിനുശേഷം അരയ്ക്കുക. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിയൽ തുടങ്ങിയ പലതരം തലയോട്ടി പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

കറ്റാർവാഴ ജെൽ...

താരൻ തടയാൻ കറ്റാർവാഴ ഉപയോഗിക്കുന്നത് വളരെ സഹായകരമാണ്. താരൻ ഉണ്ടാക്കുന്ന ചർമ്മരോഗമായ സെബോറെഹിക് ഡെർമറ്റൈറ്റിസ് ചികിത്സിക്കുന്നതിന് കറ്റാർവാഴ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും താരനിൽ നിന്ന് സംരക്ഷിക്കുന്നതായി പഠനം പറയുന്നു. കറ്റാർവാഴ പലതരം ഫംഗസുകൾക്കെതിരെ ഫലപ്രദമാകുമെന്നും ചില ഫംഗസ് അണുബാധകളെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസർ ; സെക്സിനിടെ കാണുന്ന ഈ ലക്ഷണം അവ​ഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി, ലക്ഷണങ്ങള്‍ പരിശോധിക്കണം, പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് മന്ത്രി
പേരയ്ക്ക തൊലിയോടെ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?