വരണ്ട ചർമ്മം ഇല്ലാതാക്കി മുഖം തിളക്കമുള്ളതാക്കാം; പപ്പായ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published May 19, 2019, 6:07 PM IST
Highlights

പപ്പായ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ച ഫ്രൂട്ടാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാൻ വളരെ നല്ലതാണ് പപ്പായ. മുഖസംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം പപ്പായ ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പപ്പായ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ച ഫ്രൂട്ടാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. 

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാൻ വളരെ നല്ലതാണ് പപ്പായ. മുഖസംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

പപ്പായ ഹണി ഫേസ് പാക്ക്...

മുഖക്കുരു മാറാൻ ഏറ്റവും നല്ല ഫേസ് പാക്കാണിത്. ആഴ്ച്ചയിൽ മൂന്ന് ദിവസം പുരട്ടിയാൽ തന്നെ വ്യത്യാസം അറിയാൻ സാധിക്കും. പപ്പായ, തേൻ, അരിപൊടി എന്നിവ ചേർത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയാം. 

പപ്പായ ലെമൺ ഫേസ് പാക്ക്...

കണ്ണിന് താഴേയുള്ള കറുത്ത പാട്, വരണ്ട ചർമ്മ എന്നിവ അകറ്റാൻ ഏറ്റവും മികച്ച പാക്കാണിത്. പപ്പായ, നാരങ്ങ നീര്, തേൻ, തെെര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേർത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടാം. 15-20 മിനിറ്റ് മുഖത്തിടാം. ഉണങ്ങിയ കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

പപ്പായ ഒലീവ് ഓയിൽ ഫേസ് പാക്ക്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്  ഒലീവ് ഓയിലെന്ന കാര്യം നമുക്കറിയാം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലീവ് ഓയിൽ മുഖകാന്തി വർധിപ്പിക്കുന്നു. പപ്പായ, അവക്കോഡ, ഒലീവ് ഓയിൽ എന്നിവ ചേർത്ത് മുഖത്തിടാം. 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ‌ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!