ചൂടുള്ള കാലാവസ്ഥ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

By Web TeamFirst Published Sep 22, 2022, 6:37 PM IST
Highlights

ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും ഈ അവസ്ഥയുടെ വർദ്ധനവിന് കാരണമാകുന്നു. എന്നാൽ ഉയർന്ന അന്തരീക്ഷ താപനില അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ചൂടുള്ള കാലാവസ്ഥ വൃക്കയിലെ കല്ലുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. തെക്ക്-കിഴക്കൻ യുഎസിലെ സൗത്ത് കരോലിനയിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൂട്, ഈർപ്പം എന്നിവയുമായി ബന്ധപ്പെട്ട വൃക്ക കല്ല് രോഗത്തിന്റെ ഭാരം കണക്കാക്കാൻ ഗവേഷകർ രണ്ട് കാലാവസ്ഥാ സാഹചര്യങ്ങൾ ഉപയോഗിച്ചു.

യുഎസിൽ 10 പേരിൽ ഒരാൾക്ക് ചില സമയങ്ങളിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതായി പഠനത്തിൽ പറയുന്നു.
മൂത്രനാളിയിലൂടെ കടന്നുപോകുമ്പോൾ അത്യന്തം വേദനാജനകമായ സാന്ദ്രമായ മൂത്രത്തിൽ വികസിക്കുന്ന ധാതുക്കളുടെ കഠിനമായ നിക്ഷേപം മൂലമാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്ത്രീകൾ, കൗമാരക്കാർ എന്നിവരിൽ ഈ രോ​ഗം റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും ഈ അവസ്ഥയുടെ വർദ്ധനവിന് കാരണമാകുന്നു. എന്നാൽ ഉയർന്ന അന്തരീക്ഷ താപനില അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നിർജ്ജലീകരണത്തിനുള്ള സാധ്യത വർദ്ധിക്കുന്ന ചൂടുള്ള ദിവസങ്ങൾക്ക് ശേഷം വൃക്കയിലെ കല്ലുകൾക്ക് വൈദ്യസഹായം തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ...- ചോപ്പിലെ പീഡിയാട്രിക് യൂറോളജിസ്റ്റും മുതിർന്ന എഴുത്തുകാരനുമായ ഗ്രിഗറി ടാസിയൻ പറഞ്ഞു. സയന്റിഫിക് റിപ്പോർട്ടിൽ പഠനം പ്രസിദ്ധീകരിച്ചു.

ദിവസം എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം കുടിക്കുന്നത്​ മൂത്രം കൂടുതൽ ഒഴിക്കാനും അതുവഴി കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത്​ തടയാനും കഴിയും. ഉപ്പില്ലാതെ ഭക്ഷണം പലർക്കും അരോചകമാണ്​. എന്നാൽ വൃക്കയിൽ കല്ലുവന്നവർ ഉപ്പിനോട്​ അകലം പാലി​ച്ചേ മതിയാകൂ. ഭക്ഷണത്തിൽ ഉപ്പി​ന്റെ അളവ്​ ചുരുക്കണം. മൂത്രത്തിൽ കാത്സ്യത്തിന്റെ അളവ്​ കുറയ്ക്കാൻ ഇത്​ സഹായിക്കും. ഉപ്പി​ന്റെ അംശം കൂടുതലുള്ള സ്​നാക്​സ്​, സൂപ്പുകൾ, ഇറച്ചി എന്നിവയോട്​ വിട്ടുനിൽക്കുന്നതാണ്​ ഗുണകരം.

മലബന്ധം അകറ്റാൻ ഈ ‍ഭക്ഷണങ്ങൾ സഹായിക്കും

 

click me!