Constipation : മലബന്ധം അകറ്റാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും
മലബന്ധം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം. വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്.
വേദനാസംഹാരികള്‍, രക്താതിമര്‍ദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍, മാനസികരോഗത്തിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ പാര്‍ശ്വഫലമായും മലബന്ധം ഉണ്ടാകാം.
fiber
മലബന്ധം അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് മലബന്ധം അകറ്റാൻ സഹായിക്കുന്നത്. നെയ്യ് മലബന്ധ പ്രശ്നം അകറ്റാൻ മികച്ചൊരു പ്രതിധിവിധിയാണ്.
നെയ്യ് മികച്ച പ്രകൃതിദത്ത പോഷകഗുണമുള്ളതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കലും ഉറക്കവും ഉൾപ്പെടെയുള്ള അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതുപോലുള്ള മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു ടീസ്പൂൺ പശുവിൻ നെയ്യ് ഉറങ്ങാൻ പോകുമ്പോഴോ രാവിലെ വെറുംവയറ്റിലോ ചെറുചൂടുള്ള വെള്ളത്തോടൊപ്പം കഴിക്കാൻ ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവസർ നിർദേശിക്കുന്നു.
മറ്റൊരു പ്രകൃതിദത്ത പ്രതിവിധി പശുവിൻ പാലാണ്. കാരണം ഇത് പ്രകൃതിദത്ത പോഷകഗുണമുള്ളതാണ് പശുവിൻ പാൽ. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുക. ഇത് മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധമുള്ള ആളുകൾ ഒരു ടീസ്പൂൺ പശുവിൻ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുള്ള പശുവിൻ പാലിനൊപ്പം കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ഡോ. ദിക്സ പറഞ്ഞു.
ദിവസവും രാവിലെ പതിവായി നെല്ലിക്ക കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും. മാത്രമല്ല വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി കൂട്ടാനും സഹായകമാണ്.