വേനൽക്കാലത്ത് അമിതമായി വെള്ളം കുടിച്ചാലും പ്രശ്നമാണ്, കാരണം

Published : Mar 27, 2026, 09:53 AM IST
drinking water

Synopsis

വേനൽക്കാലത്ത് അമിതമായി വെള്ളം കുടിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതെന്ന് കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. എൻ.ആർ. ഷെട്ടി പറയുന്നു. 

വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും കോശങ്ങളും ടിഷ്യുകളും ശരിയായി പ്രവർത്തിക്കാൻ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടാണ് ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു മനുഷ്യശരീരത്തിന്റെ ഏകദേശം 80 ശതമാനവും വെള്ളമാണ്

വേനൽക്കാലത്ത് അമിതമായി വെള്ളം കുടിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതെന്ന് കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. എൻ.ആർ. ഷെട്ടി പറയുന്നു.

അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലൻസ് തകരാറിലാക്കുകയും ഹൈപ്പോനാട്രീമിയ അഥവാ വാട്ടർ ഇൻടോക്സിക്കേഷൻ എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. എൻ.ആർ. ഷെട്ടി പറഞ്ഞു. ഈ അസന്തുലിതാവസ്ഥ കോശങ്ങൾ വീർക്കാൻ കാരണമാകും. ഗുരുതരമായ കേസുകളിൽ, തലച്ചോറിലെ കോശങ്ങളുടെ വീക്കം തലവേദന, ആശയക്കുഴപ്പം, ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ എന്നിവയിലേക്ക് നയിച്ചേക്കാം.

കർശനമായ ലക്ഷ്യങ്ങൾക്ക് പകരം, കൂടുതൽ അവബോധജന്യമായ ഒരു സമീപനമാണ് ഡോ. ഷെട്ടി ശുപാർശ ചെയ്യുന്നത്. വേനൽക്കാലത്ത് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുക. മൂത്രത്തിന്റെ നിറം നിരീക്ഷിക്കേണ്ടതും പ്രധാനമാണ്. ഇളം മഞ്ഞ നിറം നോർമൽ അളവിനെ സൂചിപ്പിക്കുന്നു. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുന്നത് രാത്രിയിൽ ഉൾപ്പെടെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാകും. 

മിക്ക ആളുകളും ഒരു ദിവസം 6 മുതൽ 8 തവണ വരെ മൂത്രമൊഴിക്കുന്നു, എന്നാൽ നിങ്ങൾ ഒരു ദിവസം പത്ത് തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വെള്ളം നിങ്ങൾ കുടിക്കുന്നുണ്ടെന്ന് മനസിലാക്കുക.

പൂർണ്ണമായും തെളിഞ്ഞ മൂത്രം അമിത ജലാംശം സൂചിപ്പിക്കുന്നു. ജല ഉപഭോഗത്തിൽ ഇലക്ട്രോലൈറ്റുകൾ, ഉദാഹരണത്തിന് മോര് അല്ലെങ്കിൽ തേങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യം എന്നത് എന്തെങ്കിലും അമിതമായി ചെയ്യുന്നതിനെക്കുറിച്ചല്ല അത് സന്തുലിതാവസ്ഥയെക്കുറിച്ചും നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കുന്നതിനെക്കുറിച്ചുമാണെന്ന് ഡോ. എൻ.ആർ. ഷെട്ടി പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ അഞ്ച് സീ‍ഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ചർമ്മം തിളക്കമുള്ളതാക്കും
മഗ്നീഷ്യം അട​ങ്ങിയ ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടും