പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി വ്യാപനം ; പ്രതിരോധമാർ​ഗങ്ങളും മുൻകരുതലുകളും

Published : Sep 07, 2026, 06:20 PM IST
Home Remedies Effective for Dengue Fever

Synopsis

ഈഡിസ് ജനുസിലെ പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പശ്ചിമ ബംഗാളിൽ 500-ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി ഒരു 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ' (SOP) പുറത്തിറക്കിയതിനെത്തുടർന്ന്, വീടുകൾ തോറും പരിശോധന നടത്തുന്നതും രോഗലക്ഷണങ്ങൾ ഉള്ളവരിൽ അടിയന്തരമായി രക്തപരിശോധന നടത്തുന്നതും ഉൾപ്പെടെയുള്ള വിപുലമായ നടപടികൾ സ്വീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിപുലമായ ആ പരിശോധനാ നടപടികൾക്ക് പിന്നാലെ, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 500-ലധികം പുതിയ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. പുതുതായി കണ്ടെത്തിയ ഈ 500 കേസുകൾ കൂടി ഉൾപ്പെടെ, ഈ കലണ്ടർ വർഷത്തിൽ - അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഈ മൺസൂൺ കാലയളവിൽ - ഡെങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 4,500 കടന്നതായി അദ്ദേഹം വ്യക്തമാക്കി.

ഈഡിസ് ജനുസിലെ പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

ലക്ഷണങ്ങൾ

വിറയൽ

പെട്ടെന്നുള്ള കഠിനമായ പനി

അസഹ്യമായ തലവേദന

നേത്രഗോളങ്ങളുടെ പിന്നിലെ വേദന

വിശപ്പില്ലായ്മ

രുചിയില്ലായ്മ

മനംപുരട്ടലും ഛർദിയും

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രതിരോധ മാർഗ്ഗങ്ങൾകൊതുകുകൾ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക.

വീടിന് ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക

പകൽ സമയങ്ങളിൽ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കൊതുകുവല ഉപയോഗിക്കുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെയ്റ്റ് ലോസിനായി ഡയറ്റിലാണോ ? എങ്കിൽ നിർബന്ധമായും ഇവ കഴിക്കണം
സ്ത്രീകൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത് ; ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ഇതൊക്കെയാണ്