ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ചർമ്മപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി സങ്കീർണതകൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ് വരണ്ടതോ ചൊറിച്ചിലോ ഉള്ള ചർമ്മം മുതൽ ഫംഗസ് അണുബാധ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്ക് വരെ കാരണമാകും.  

മഴ ശക്തമാകുന്നതോടെ മഴക്കാലരോഗങ്ങളും വ്യാപകമാകുകയാണ്. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി ദുർബലമാകും. മഴക്കാലത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് പ്രമേഹരോ​ഗികളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്നി യന്ത്രണത്തിലാക്കാനും ഭക്ഷണകാര്യത്തിൽ പോലും കൂടുതൽ ശ്രദ്ധ കൊടുക്കാനും ശ്രദ്ധിക്കണം. 

ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ചർമ്മപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി സങ്കീർണതകൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ് വരണ്ടതോ ചൊറിച്ചിലോ ഉള്ള ചർമ്മം മുതൽ ഫംഗസ് അണുബാധ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്ക് വരെ കാരണമാകും. 

രക്തചംക്രമണം കുറയുന്നത് കൊളാജനെ നശിപ്പിക്കുകയും ചർമ്മത്തെ പൂർണ്ണമായും സുഖപ്പെടുത്താൻ അനുവദിക്കാതിരിക്കുകയും ചെയ്യും. മഴക്കാലത്ത് പ്രമേഹമുള്ളവരിൽ ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കാം. 

'ഈർപ്പത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഫംഗസ് അണുബാധ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് വരെ കാരണമാകും. എക്സിമ, പകർച്ചവ്യാധിയില്ലാത്ത ത്വക്ക് രോഗാവസ്ഥ ഇത് ചുണങ്ങിനും കഠിനമായ ചൊറിച്ചിലും കാരണമാകുന്നു...' - ഡി വൈ പാട്ടീൽ ഹോസ്പിറ്റൽ റിസർച്ച് സെന്ററിലെ മെഡിസിൻ ഫിസിഷ്യൻ കൺസൾട്ടന്റ് ഡോ. അക്ഷയ് എ ധാംനെ പറയുന്നു.

മഴക്കാലത്ത് പ്രമേഹരോ​ഗികൾ നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിക്കുന്നത് ഒഴിവാക്കണമെന്നും ഡോ. ധാംനെ പറയുന്നു. ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ചർമ്മത്തിലെ അണുബാധകൾ കുറയ്ക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. 

ടൈപ്പ് 2 പ്രമേഹവും അതിന്റെ സങ്കീർണതകളും തടയാൻ സഹായിക്കുന്നതിന് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പഞ്ചസാരയും പൂരിത കൊഴുപ്പും ഒഴിവാക്കുക. ഭക്ഷണം കഴിച്ച ശേഷം വീടിനകത്ത് അൽപ്പം നടക്കുക. മാത്രമല്ല മറ്റൊന്ന് അത്താഴം കഴിച്ച ഉടൻ പോയി കിടക്കരുത്.

മഴക്കാലത്ത് വെള്ളവുമായി സമ്പർക്കം കൂടുതലുണ്ടാവുന്നതുകൊണ്ട് പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ സാധാരണമാണ്. അതുകൊണ്ടു തന്നെ പാദസംരക്ഷണം പ്രത്യേകം ശ്രദ്ധിക്കുക. പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നത് വഴി ഉണ്ടാകുന്ന ഒരു അസുഖമാണ് ഫംഗൽ അണുബാധ. കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ ഇത് കാണാം.

'ശ്രദ്ധിക്കേണ്ടത്...'

1. കാലുകളിൽ കൂടുതൽ നേരം ഈർപ്പം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
2. നനഞ്ഞ ചെരിപ്പുകളോ ഷൂസുകളോ ഇടരുത്.
3. തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുക.
4. വീട്ടിലെത്തി കാലുകൾ കഴുകിയതിനുശേഷം തുണികൊണ്ട് ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽകം പൗഡർ ഇടുക.

Read more മഴക്കാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News