
നിരവധി പോഷകഗുണങ്ങളാണ് ചിയ സീഡിൽ അടങ്ങിയിട്ടുള്ളത്. ഏകദേശം 28 ഗ്രാം ചിയ വിത്തുകളിൽ 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായ നല്ല കുടൽ ബാക്ടീരിയകളെ കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്.
ചിയ വിത്തുകൾ നിന്ന് ലഭിക്കുന്ന ഏറ്റവും സമ്പന്നമായ ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡിന്റെ (ALA) ഉറവിടങ്ങളിൽ ഒന്നാണ്. വീക്കം കുറയ്ക്കുന്നതിലൂടെയും, LDL കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും, രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും ALA ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ഏകദേശം രണ്ട് ടേബിൾസ്പൂൺ ചിയ സീഡിൽ 4.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇത് നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
ചിയ വിത്തുകളിൽ ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ്, കഫീക് ആസിഡ്, കെംഫെറോൾ തുടങ്ങിയ പോളിഫെനോളിക് ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
ചിയ സീഡ് പലരീതിയിലാണ് ആളുകൾ കഴിക്കാറുള്ളത്. ചീയ സീഡ് പുഡ്ഡിംഗ് രൂപത്തിൽ കഴിക്കുന്നത് ഏറെ നല്ലതാണ്. ചിയ സീഡ് ഒരു രാത്രി മുഴുവൻ കുതിർക്കുമ്പോൾ ചിയ വിത്തുകൾ ഒരു ജെൽ പോലുള്ള ഘടന വികസിപ്പിക്കുന്നു. ഇത് ദഹനം സുഗമമാക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുതായി ഹാർവാർഡിലും എയിംസിലും പരിശീലനം ലഭിച്ച ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറഞ്ഞു.
ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ അര കപ്പ് പാലിൽ കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർക്കുക. ശേഷം അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ ചേർത്ത ശേഷം അൽപം തേൻ ചേർത്തോ അല്ലാതെയോ കഴിക്കുക. ചിയ സീഡ് സ്മൂത്തിയുടെ രൂപത്തിലും കഴിക്കുന്നതും ഏറെ നല്ലതാണ്. കുതിർത്ത ചിയ വിത്തുകൾ സ്മൂത്തികളിൽ ചേർത്ത് കഴിക്കുന്നതും ആരോഗ്യകരമാണ്.
ചിയ സീഡ് സാലഡിനൊപ്പമോ ഓട്സിലോ ചേർത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ ഈ രീതിയിൽ കഴിക്കാവുന്നതാണ്.