
ഫ്ളാക്സ് സീഡിൽ ധാരാളം പോഷകഹഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് മുടി വളർച്ച വേഗത്തിലാക്കുന്നു. ലിൻസീഡ് എന്ന സംയുക്തം മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. മുടിയുടെ വളർച്ചയും ഘടനയും വർദ്ധിപ്പിക്കുന്നതിന് ഫ്ളാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ എണ്ണയായോ ജെല്ലായോ ഉപയോഗിക്കാം.
ഫ്ളാക്സ് സീഡിലെ വിറ്റാമിൻ ഇ, പ്രോട്ടീനുകൾ എന്നിവ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് താരൻ കുറയ്ക്കാനും സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഫ്ളാക്സ് സീഡ് ഹെയർ ജെൽ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഫ്ളാക്സ് സീഡ് ജെൽ.
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ കറ്റാർവാഴ മുടിയുടെ വളർച്ച വേഗത്തിലാക്കുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ, ഗുണങ്ങൾ താരൻ കുറയ്ക്കാനും മുടി വളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വേണ്ട ചേരുവകൾ
ഫ്ളാക്സ് സീഡ് 4 ടേബിൾ സ്പൂൺ
വെള്ളം 2 കപ്പ്
ക്ലിയർ കറ്റാർവാഴ ജെൽ 1 ടേബിൾ സ്പൂൺ
വിറ്റാമിൻ ഇ കാപ്സ്യൂൾ 2 എണ്ണം
ബദാം ഓയിൽ 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ ഫ്ളാക്സ് സീഡ് ഇടുക. ഏകദേശം 10-15 മിനിറ്റ് നേരം വേവിക്കുക. ഇടയ്ക്കിടെ ഇളക്കുക. ശേഷം ഇത് കട്ടിയാകുന്ന രൂപത്തിലാക്കി എടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ശേഷം വിത്തുകളിൽ നിന്ന് ജെൽ വേർതിരിക്കുന്നതിന് മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ജെൽ തണുത്തതിന് ശേഷം അതിലേക്ക് കറ്റാർവാഴ, വിറ്റാമിൻ ഇ കാപ്സ്യൂൾ, ബദാം ഓയിൽ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഈ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam