
പീനട്ട് ബട്ടറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളാണുള്ളത്. പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടർ. പ്രോട്ടീനാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രോട്ടീൻറെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്. ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തനന്നെ ഇതിലടങ്ങിയിട്ടുണ്ട്.
പീനട്ട് ബട്ടറിലെ കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനാണ് ഇത് ഗുണകരമാകുന്നത്. കൊളസ്ട്രോൾ ലെവൽ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണിത് ചെയ്യുന്നത്. പീനട്ട് ബട്ടറിലുള്ള ആൻറി-ഓക്സിഡൻറ്സ് ആരോഗ്യത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളെയും രോഗങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ നമ്മെ സജ്ജരാക്കും.
ദഹനപ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറും പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇത് വളരെയധികം സഹായിക്കും. പീനട്ട് ബട്ടറിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കോമ്പിനേഷൻ രക്തത്തിലെ ഷുഗർനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവർക്ക് ഡയറ്റിലുൾപ്പെടുത്താവുന്ന ഒന്നാണ് പീനട്ട് ബട്ടർ. പ്രോട്ടീൻ, ഹെൽത്തി ഫാറ്റ് എന്നിവയുടെ കോമ്പിനേഷൻ എളുപ്പത്തിൽ നമ്മുടെ വിശപ്പിനെ ശമിപ്പിക്കും. ഇത് നാം അമിതമായി കഴിക്കുന്നതിനെ തടയുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂൺ പീനട്ട് ബട്ടർ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
പീനട്ട് ബട്ടറിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്റെ അളവ് കൂട്ടുന്നു. ഇത് തലച്ചോറിനെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. പീനട്ട് ബട്ടറിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
പീനട്ട് ബട്ടർ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. നിലക്കടല അർജിനൈൻ എന്ന അമിനോ ആസിഡ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.