എപ്പോഴും വയറ് വീർത്തിരിക്കുക, ആർത്തവസമയത്തെ അസാധാരണ വേദന; സ്ത്രീകള്‍ അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങളെ...

Published : Sep 06, 2023, 04:12 PM IST
എപ്പോഴും വയറ് വീർത്തിരിക്കുക, ആർത്തവസമയത്തെ അസാധാരണ വേദന; സ്ത്രീകള്‍ അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങളെ...

Synopsis

കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം.

എല്ലാ ക്യാന്‍സറിനും കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല.അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. 

ലക്ഷണങ്ങള്‍...

അടിവയറ്റില്‍ വലിയ മുഴ പോലെ പിണ്ഡം അനുഭവപ്പെടുന്നത് ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. ദഹനപ്രശ്നങ്ങൾ മുതൽ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, എപ്പോഴും വയറ് വീർത്തിരിക്കുക, വയറിന്‍റെ വലുപ്പം കൂടുക,  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം എന്നിവയൊക്കെ അണ്ഡാശയ അർബുദത്തിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ,
പുഫം വേദന, അടിക്കടി മൂത്രം പോകൽ,  ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

പരിശോധനകളും ചികിത്സയും... 

പെല്‍വിക് യുഎസ്ജി ഉള്‍പ്പെടെ ഇമേജിംഗ് പരിശോധനകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍ ചെയ്യാവുന്നതാണ്. ചില രോഗികളില്‍ അപ്പര്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പിയും നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. പ്രധാന ചികിത്സ എന്നത് ശസ്ത്രക്രിയ തന്നെയാണ്. അതിനു ശേഷം കീമോതെറാപ്പി ചികിത്സയുമാണ് നല്‍കുന്നത്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: വയറിലെ ക്യാന്‍സര്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

youtubevideo

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?