വിറ്റാമിന്‍ സിയുടെ കുറവ്; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്

Published : Dec 01, 2025, 08:20 PM IST
Vitamin C

Synopsis

എല്ലുകളുടെ ആരോഗ്യം മുതല്‍ രോഗ പ്രതിരോധശേഷിക്ക് വരെ വിറ്റാമിന്‍ സി പ്രധാനമാണ്. അതിനാല്‍ തന്നെ വിറ്റാമിന്‍ സിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും

എല്ലുകളുടെ ആരോഗ്യം മുതല്‍ രോഗ പ്രതിരോധശേഷിക്ക് വരെ വിറ്റാമിന്‍ സി പ്രധാനമാണ്. അതിനാല്‍ തന്നെ വിറ്റാമിന്‍ സിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി കുറയാം

വിറ്റാമിന്‍ സിയുടെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ പിടിപ്പെടാനും കാരണമാകും.

2. അമിത ക്ഷീണവും തളര്‍ച്ചയും

വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ആവശ്യമുള്ളതിനാല്‍ ഇവയുടെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതുമൂലം അമിത ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് കാരണമാകും.

3. ഓസ്റ്റിയോപൊറോസിസ് സാധ്യത

വിറ്റാമിൻ സി കുറവ് മൂലം എല്ലുകളുടെ ആരോഗ്യം മോശമാകാനും ഇതുമൂലം ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും മുട്ടുവേദനയും മറ്റും ഉണ്ടാകാനും കാരണമാകും.

4. പല്ലുകൾക്ക് കേട്

വിറ്റാമിന്‍ സിയുടെ കുറവ് പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. പല്ലുകൾക്ക് കേട് വരുന്നത് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

5. മുറിവുകൾ ഉണങ്ങാൻ താമസിക്കുക

മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിന്‍റെ ലക്ഷണമാകാം.

6. ചര്‍മ്മ പ്രശ്നങ്ങള്‍

ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കള്‍, തിണര്‍പ്പ്, വരള്‍ച്ച എന്നിവയുമൊക്കെ വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

 

PREV
Read more Articles on
click me!

Recommended Stories

Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു